ലഡാക്കില്‍ ചുറ്റികറങ്ങി ‘ഖുറേഷി അബ്രഹാം’; വൈറലായി വീഡിയോ

സമൂഹമാധ്യമങ്ങളില്‍ വൈറലായി ലഡാക്കില്‍ നിന്നുള്ള മോഹന്‍ലാലിന്റെ സ്‌റ്റൈലിഷ് വീഡിയോ. എംമ്പുരാന്‍ സിനിമയുടെ ഷൂട്ടിങിന്റെ ഇടവേളയില്‍ ലഡാക്ക് മാര്‍ക്കറ്റില്‍ ഷോപ്പിനിറങ്ങിയ മോഹന്‍ലാലിന്‍റെ വീഡിയോയാണ് ഇപ്പോള്‍ വൈറലാകുന്നത്. സുഹൃത്ത് സമീര്‍ ഹംസയാണ് ഇന്‍സ്റ്റഗ്രാമിലൂടെ വീഡിയോ പ്രേക്ഷകരിലേക്കെത്തിച്ചത്.

also readകെല്‍ട്രോണില്‍ ജേണലിസം പഠനത്തിന് അപേക്ഷിക്കാം

‘ഖുറേഷി അബ്‌റാമിനൊപ്പം നടത്തിയ മറ്റൊരു അത്ഭുതകരമായ യാത്ര, ഓരോ വഴിയും പുതിയ കണ്ടെത്തലുകളിലേക്ക് നയിക്കുകയും ഈ തെരുവുകളിലൂടെ നടക്കുമ്പോള്‍ ഞങ്ങളുടെ ഹൃദയം ശുദ്ധമായ സന്തോഷം അനുഭവിക്കുകയും ചെയ്യുന്നു’ എന്നാണ് വീഡിയോ പങ്കുവെച്ച് സമീര്‍ ഹംസ കുറിച്ചത്.

also readകോഴിക്കോട് സ്റ്റാഫ് മീറ്റിംഗിനിടെ അധ്യാപകരെ മർദിച്ച് എൻ ടി യു നേതാവ്; അഞ്ച് അധ്യാപകർക്ക് പരുക്ക്

എംമ്പുരാന്‍ സിനിമയുടെ ആദ്യഘട്ട ചിത്രീകരണം പൂര്‍ത്തിയായി. കഴിഞ്ഞ ദിവസം സിനിമയുടെ ഫസ്റ്റ് ലുക്ക് പുറത്തുവന്നിരുന്നു. മലയാളത്തില്‍ നിന്നുമുള്ള യഥാര്‍ത്ഥ പാന്‍ ഇന്ത്യന്‍ സിനിമയാകും എംമ്പുരാന്‍ എന്ന പ്രതീക്ഷയിലാണ് ആരാധകര്‍. പൃഥ്വിരാജ് സുകുമാരന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഇന്ത്യയിലെ നിരവധി പ്രമുഖ താരങ്ങള്‍ അണിനിരക്കുന്നതായാണ് റിപ്പോര്‍ട്ട്. മലയാള സിനിമയെന്ന നിലയില്‍ മാത്രമാകില്ല ‘എംമ്പുരാന്‍’ ആസൂത്രണം ചെയ്യുന്നത്. തിയേറ്ററിലും ഒടിടിയിലും വന്‍ ബിസിനസ് ലഭിച്ച ലൂസിഫറിന്റെ രണ്ടാം ഭാഗമായതിനാല്‍ ഹോളിവുഡ് ചിത്രത്തിനു സമാനമായ ലൊക്കേഷനും ചിത്രീകരണവുമാണ് ആസൂത്രണം ചെയ്യുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News