‘അദിതിയും സിദ്ധാര്‍ത്ഥും വിവാഹിതർ, സ്വകാര്യമായി ചടങ്ങുകൾ’, വാർത്തകളും ചിത്രവും ഏറ്റെടുത്ത് ആരാധകർ: സത്യാവസ്ഥയെന്ത്?

തമിഴ് താരം സിദ്ധാര്‍ത്ഥും നടി അദിതി റാവു ഹൈദരിയും വിവാഹിതരായെന്ന റിപ്പോർട്ടുകൾ പങ്കുവെച്ച് തമിഴ് തെലുങ്ക് മാധ്യമങ്ങൾ. ഇരുവരും പ്രണയത്തിലാണെന്ന ഗോസിപ്പുകള്‍ കത്തിനിൽക്കുന്നതിനിടയിലാണ് വിവാഹവാർത്തയും പുറത്തുവന്നിരിക്കുന്നത്. ഇരുവരും ഒന്നിച്ച് പല പരിപാടികളിലും പങ്കെടുക്കുന്നതും മറ്റുമായ ചിത്രങ്ങളും വീഡിയോകളും സമൂഹ മാധ്യമങ്ങളിൽ വലിയരീതിയിൽ ചർച്ചയായിരുന്നു.

ALSO READ: എവിടെ ഭാഗ്യവാനെ താങ്കൾ? സമ്മർ ബംബർ ലോട്ടറി ഒന്നാം സമ്മാനം SC 308797 എന്ന ടിക്കറ്റിന്; വിറ്റത് പയ്യന്നൂരിലെ രാജരാജേശ്വരി ഏജന്‍സി

ഇന്ന് തെലങ്കാനയിലെ ക്ഷേത്രത്തിൽ വെച്ചായിരുന്നു വിവാഹമെന്നും, വനപർത്തി ജില്ലയിലെ ശ്രീരംഗപൂരിലാണ് ശ്രീ രംഗനായകസ്വാമി ക്ഷേത്രത്തിലാണ് വിവാഹ ചടങ്ങുകൾ നടന്നതെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. വളരെ സ്വകാര്യമായിട്ടാണ് വിവാഹ ചടങ്ങുകൾ നടന്നതെന്ന് ടൈംസ് ഓഫ് ഇന്ത്യയും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. എന്നാൽ വാർത്തയിൽ ഇതുവരേക്കും താരങ്ങൾ പ്രതികരിച്ചിട്ടില്ല.

ALSO READ: ‘ആ സ്പെഷ്യൽ ഡേ തന്നെ ഈ സർപ്രൈസ്’, ഫെഫ്‌കയിൽ അംഗത്വം നേടി മോഹൻലാൽ; പങ്കുവെച്ച ടാഗിന്റെ ചിത്രം സോഷ്യൽ മീഡിയയിൽ വൈറൽ

2021ലെ തെലുങ്ക് ചിത്രമായ മഹാ സമുദ്രത്തിൽ ഒരുമിച്ച് അഭിനയിച്ചതിന് ശേഷമാണ് അദിതി റാവു ഹൈദരിയും സിദ്ധാർഥും പ്രണയത്തിലായതെന്ന് വാർത്തകൾ പ്രചരിച്ചിരുന്നത്. ഈ സിനിമയുടെ ചിത്രീകരണത്തിന് ശേഷമാണ് ഇരുവരും പൊതുവേദികളിൽ ഒന്നിച്ചെത്താൻ തുടങ്ങിയതെന്നും, വർഷങ്ങളായി ഇരുവരും ലിവിങ് റിലേഷനിലാണെന്നും പാപ്പരാസികളുടെ ഗോസിപ്പുകൾ പ്രചരിപ്പിച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News