സെക്സ് റാക്കറ്റ്, നടിയും കാസ്റ്റിങ് ഡയറക്ടറുമായ ആരതി മിത്തൽ അറസ്റ്റിൽ

നടിയും കാസ്റ്റിങ് ഡയറക്ടറുമായ ആരതി മിത്തൽ(30) സെക്സ് റാക്കറ്റ് കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായി. മുംബൈയിലെ ഗോരേഗാവ് മേഖലയിൽ സെക്സ് റാക്കറ്റ് നടത്തിയതുമായി ബന്ധപ്പെട്ട് തിങ്കളാഴ്ചയാണ് ആരതിയെ അറസ്റ്റ് ചെയ്തത്. സംഭവസ്ഥലത്തു നിന്ന് രണ്ട് മോഡലുകളെ രക്ഷപ്പെടുത്തി. രക്ഷപ്പെടുത്തിയ മോഡലുകളെ പുനഃരധിവാസ കേന്ദ്രത്തിലേക്ക് അയച്ചതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. 15000 രൂപ വീതം നൽകാമെന്ന് നടി വാഗ്ദാനം ചെയ്തതായി ഇവർ വെളിപ്പെടുത്തി.

ദിൻദോഷി സ്റ്റേഷൻ ഇൻസ്പെക്ടർ മനോജ് സുതാറിന് ലഭിച്ച വിവരത്തെത്തുടർന്നായിരുന്നു അന്വേഷണം. കസ്റ്റമറെന്ന വ്യാജേന ആരതി മിത്തലിനെ സമീപിച്ച അന്വേഷണ ഉദ്യോഗസ്ഥന് രണ്ടു മോഡലുകളുടെ ഫോട്ടോ ആരതി ഫോണിൽ അയച്ചു നൽകി. ഇവർക്കായി 60,000 രൂപയും ആവശ്യപ്പെട്ടു. പൊലീസ് ഹോട്ടലിൽ എത്തിച്ച രണ്ട് ഡമ്മി കസ്റ്റമർമാർക്കു മുന്നിൽ രണ്ട് മോഡലുകളുമായി ആരതി മിത്തൽ എത്തുകയായിരുന്നു.

ടെലിവിഷൻ പരമ്പരകളിലൂടെ ശ്രദ്ധേയയായ ആരതി മുംബൈയിൽ കാസ്റ്റിങ് ഡയറക്ടറായാണ് പ്രവർത്തിച്ചുവന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News