എന്റെ സോപ്പാണ് വിൽപനയ്ക്ക് വച്ചിരിക്കുന്നത്, അല്ലാതെ എന്നെയല്ല, തുറന്നടിച്ച് നടി ഐശ്വര്യ ഭാസ്കരൻ

തെന്നിന്ത്യൻ സിനിമാപ്രേക്ഷകർക്ക് സുപരിചിതയാണ് നടി ഐശ്വര്യ ഭാസ്കരൻ. നരസിംഹത്തിലെ ഐശ്വര്യയുടെ കഥാപാത്രം മലയാളികൾക്കും ഏറെ പ്രിയപ്പെട്ടതാണ്. ഇപ്പോഴിതാ
ഫോണിലൂടെയും സമൂഹമാധ്യമങ്ങളിലൂടെയും അശ്ലീല സന്ദേശം അയച്ച് ശല്യപ്പെടുത്തുന്നവർക്കെതിരെ രൂക്ഷ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് താരം. തന്റെ സ്വന്തം യൂട്യൂബ് ചാനലിലൂടെയാണ് ഐശ്വര്യയുടെ പ്രതികരണം.

Folks On Street Called Me By Name Of My Evil Character, Says Aishwariyaa Of  Chembarathi - Zee5 News

52 വയസുകാരിയായ തന്നോട് ഇങ്ങനെയാണ് പെരുമാറുന്നതെങ്കിൽ നാട്ടിലെ മറ്റ് പെൺകുട്ടികളുടെ അവസ്ഥ എന്തായിരിക്കുമെന്നാണ് ഐശ്വര്യ ചോദിക്കുന്നത്. സോപ്പും മറ്റ് സൗന്ദര്യ വർധക വസ്തുക്കളും താരം വിൽപന നടത്തുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട് നൽകിയിട്ടുള്ള നമ്പറിലൂടെ തനിക്കു വരുന്ന സന്ദേശങ്ങളെക്കുറിച്ചാണ് താരം പ്രതികരിച്ചത്.

അശ്ലീല സന്ദേശം അയച്ചവരുടെ ഫോട്ടോയും അവർ അയച്ച സന്ദേശങ്ങളുടെ സ്ക്രീൻഷോട്ടുകളും നടി തന്റെ യൂട്യൂബ് ചാനലിലെ പുതിയ വീഡിയോയിലൂടെ വെളിപ്പെടുത്തുന്നുണ്ട്. ആദ്യം ഇതിനെക്കുറിച്ച് സംസാരിക്കരുതെന്ന് കരുതിയിരുന്നു. പക്ഷേ ഇത് തന്റെ മകളെയും കൂടെ ബാധിക്കുന്നതിനാലാണ് ഇപ്പോള്‍ ഇങ്ങനെയൊരു വീഡിയോ ചെയ്യുന്നതെന്നും നടി വ്യക്തമാക്കി. തന്റെ സോപ്പാണ് വിൽപനയ്ക്ക് വച്ചിരിക്കുന്നതെന്നും തന്നെ അല്ലെന്നും ഐശ്വര്യ പറയുന്നുണ്ട്.

సినిమా ఛాన్స్ లు లేక సబ్బులు అమ్ముకుంటున్న ఒకప్పటి హీరోయిన్... ఆమె తల్లి  కూడా హీరోయినే..కానీ?

52 വയസായി എനിക്ക്. മകളെ കല്യാണം കഴിപ്പിച്ച് കൊടുത്ത് മുത്തശ്ശിയാവാന്‍ പോകുന്നു. ഈ എന്നോട് ഇങ്ങനെയാണെങ്കില്‍ നാട്ടിലെ പെണ്‍കുട്ടികളുടെ അവസ്ഥ എന്തായിരിക്കുമെന്നും അവർ ചോദിച്ചു. എന്തായാലും താരത്തിന്റെ ഈ തുറന്ന പ്രതിയകരണം സാമൂഹ്യമാധ്യമങ്ങൾ ഒന്നടങ്കം ചർച്ച ചെയ്യുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News