“ബുദ്ധിയും ബോധവും വന്നപ്പോൾ മനസിലായി; ഞാൻ ജീവിതത്തിൽ കല്യാണം കഴിക്കില്ല…”: ഐശ്വര്യ ലക്ഷ്മി

aiswarya lakshmi

കല്യാണം വേണ്ടെന്ന തീരുമാനത്തിലേക്ക് താൻ എത്തിയതിനെക്കുറിച്ച് സംസാരിച്ച് നദി ഐശ്വര്യ ലക്ഷ്മി. ജീവിതത്തില്‍ കല്യാണം കഴിക്കേണ്ടെന്നത്‌ താന്‍ ആലോചിച്ചെടുത്ത തീരുമാനമാണെന്ന് ഐശ്വര്യ ലക്ഷ്മി പറഞ്ഞു. ചിന്തിക്കാൻ തുടങ്ങിയതിനാലും, തനിക്ക് ചുറ്റുമുള്ള വിവാഹബന്ധങ്ങൾ കാണുകയും ചെയ്തതോടെയാണ് തൻ ഇത്തരമൊരു തീരുമാനത്തിലേക്ക് എത്തിയതെന്നാണ് ഐശ്വര്യ ലക്ഷ്മി പറഞ്ഞു. ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് ഐശ്വര്യ ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.

“എനിക്ക് കല്യാണം കഴിക്കണ്ട. ഇക്കാര്യം ഞാൻ എല്ലായിടത്തും തുറന്നുപറഞ്ഞിട്ടുണ്ട്. ഇന്‍സ്റ്റിറ്റിയൂഷനുകളില്‍ എനിക്ക് വിശ്വാസമില്ല. ഈ തീരുമാനം ഞാൻ ആലോചിച്ച് എടുത്തതാണ്…”, ഐശ്വര്യ ലക്ഷ്മി പറയുന്നു.

“ചെറുതായിരിക്കുമ്പോഴും, എന്റെ 25, 26 വയസിലൊക്കെ ചോദിച്ചാൽ പോലും ഗുരുവായൂര്‍ അമ്പലത്തില്‍ താലികെട്ടണം, തുളസിമാല വേണം എന്നൊക്കെയായിരുന്നു ആഗ്രഹം. എന്നില്‍ അടിച്ചേല്‍പ്പിച്ച ഒന്നായിരുന്നു അത്. അമ്മ ഭക്തയായിരുന്നു. അതുകൊണ്ടുതന്നെ എല്ലാ മാസവും ഗുരുവായൂരിൽ പോകുമായിരുന്നു. വേറെ ഒരിടത്തേക്കും ട്രിപ്പ് ഒന്നും പോകാറില്ല. അവിടെ നിന്നാണ് ഇങ്ങനെയൊരു കല്യാണ ചിത്രം എന്റെ മനസ്സിൽ പതിയുന്നത്. വലുതാവുമ്പോൾ അവിടെവെച്ച് കല്യാണം നടത്തണമെന്നും വലിയ ആഗ്രഹമായിരുന്നു.

എന്നാൽ വലുതായപ്പോൾ ചിന്തിക്കാൻ തുടങ്ങി. ചുറ്റിലുമുള്ള വിവാഹങ്ങളൊക്കെ കാണാൻ തുടങ്ങിയപ്പോൾ ആളുകൾ സന്തുഷ്ടരല്ലെന്ന് മനസിലായി. ഈ 34 വയസ്സിനിടെ കല്യാണം കഴിച്ച ശേഷം ഇപ്പോഴും സന്തോഷത്തോടെ ഇരിക്കുന്ന ഒരേയൊരു കുടുംബത്തെ മാത്രമാണ് ഞാൻ കണ്ടിട്ടുള്ളത്. അവര്‍ക്കത് എങ്ങനെ സാധിച്ചു എന്നത് അറിയില്ല. മാത്രമല്ല അവർ മലയാളി കുടുംബവുമല്ല. ബാക്കി ഉള്ളവരൊക്കെ അഡ്ജസ്റ്റ് ചെയ്തും ബുദ്ധിമുട്ടിയുമൊക്കെയാണ് ജീവിക്കുന്നത്. ബുദ്ധിയും ബോധവുമൊക്കെ വന്നപ്പോളാണ് ഇതല്ല എനിക്ക് ആവശ്യമുള്ളതെന്ന് മനസിലായത്…”, ഐശ്വര്യ ലക്ഷ്മി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News