മമ്മൂക്കയും ദുൽഖറും മലയാള സിനിമയുടെ ഭാഗ്യം, ഇതെൻ്റെ ഹൃദയത്തില്‍ നിന്നാണ് പറയുന്നത്: ഐശ്വര്യ ലക്ഷ്‌മി

മമ്മൂക്കയും ദുൽഖർ സൽമാനും മലയാള സിനിമയുടെ ഭാഗ്യമാണെന്ന് നടി ഐശ്വര്യ ലക്ഷ്മി. രണ്ടുപേരെയും തനിക്ക് ഇഷ്ടമാണെന്നും, ഇന്ത്യൻ സിനിമക്ക് മമ്മൂക്ക നൽകിയ സമ്മാനമാണ് ദുൽഖറെന്നും മുംബൈയില്‍ വെച്ച് കിങ് ഓഫ് കൊത്തയുടെ പ്രൊമോഷൻ്റെ ഭാഗമായി മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടയിൽ ഐശ്വര്യ പറഞ്ഞു.

ALSO READ: എൽ ഡി എഫ് ചെയ്തതും യു ഡി എഫ് ചെയ്യാത്തതും; വീഡിയോ പങ്കുവെച്ച് ജെയ്‌ക് സി തോമസ്

‘ദുല്‍ഖറിന് ഇത്രയും നല്ല ക്വാളിറ്റികള്‍ ലഭിക്കുന്നത് എവിടെ നിന്നാണെന്ന് എനിക്കറിയാം. കാരണം ഞാന്‍ മുമ്പ് മമ്മൂക്കക്കൊപ്പം വര്‍ക്ക് ചെയ്തിട്ടുണ്ട്. ഞാന്‍ അദ്ദേഹത്തെ ആരാധിക്കുന്നുണ്ട്. ദുല്‍ഖറിൻ്റെയും ആരാധികയാണ്. ഇതെൻ്റെ ഹൃദയത്തില്‍ നിന്നുമാണ് പറയുന്നത്. ഇവര്‍ രണ്ട് പേരേയും എനിക്ക് ഇഷ്ടമാണ്. മലയാള സിനിമക്ക് ഇവരെ രണ്ട് പേരേയും കിട്ടിയത് ഞങ്ങളുടെ ഭാഗ്യമാണ്. ഇന്ത്യന്‍ സിനിമക്ക് മമ്മൂക്ക നല്‍കിയ സമ്മാനമാണ് ദുല്‍ഖര്‍,’ ഐശ്വര്യ ലക്ഷ്മി പറഞ്ഞു.

ALSO READ: വഖഫ് ബോര്‍ഡിന്റെ പ്രവര്‍ത്തനം നന്നായി കൊണ്ടുപോകാനാകും എന്ന ഉറപ്പ് സര്‍ക്കാരിനുണ്ട്; മന്ത്രി വി അബ്ദു റഹ്മാന്‍

അതേസമയം, കിംഗ് ഓഫ് കൊത്തയുടെ ട്രെയ്‌ലർ സീനുകൾ പുഷ്‌പയുടെ സീനുകളുമായി ബന്ധമുണ്ടെന്ന പരാമർശങ്ങൾക്ക് ദുൽഖർ മറുപടി പറഞ്ഞു. തങ്ങൾ ആരെയും കോപ്പി ചെയ്യാൻ ശ്രമിച്ചിട്ടില്ലെന്ന് ദുൽഖർ പറഞ്ഞു. ഒരു ആക്ടര്‍ എന്ന നിലയിലും പെര്‍ഫോമര്‍ എന്ന നിലയിലും ബണ്ണിയെ തനിക്ക് ഒരുപാട് ഇഷ്ടമാണെന്നും, കൊത്തയിലെ ചില രംഗങ്ങള്‍ക്ക് പുഷ്പയുമായി സാമ്യമുണ്ടെന്ന് നിങ്ങള്‍ പറയുകയാണെങ്കില്‍ അത് ഒരു കോംപ്ലിമെന്റായി താന്‍ എടുക്കുന്നുവെന്നും ദുൽഖർ പറഞ്ഞു.

ALSO READ: വിനായകന്റെ വില്ലന് കിട്ടിയ പ്രതിഫലം; അഞ്ച് മിനിറ്റിനു മോഹൻലാലിന് ലഭിച്ചത് കോടികൾ

‘ഒരു ആക്ടര്‍ എന്ന നിലയിലും പെര്‍ഫോമര്‍ എന്ന നിലയിലും ബണ്ണിയെ എനിക്ക് ഒരുപാട് ഇഷ്ടമാണ്. 2019 മുതല്‍ നമ്മള്‍ കൊത്തയ്ക്കൊപ്പമുണ്ട്. മൂന്ന് വര്‍ഷമെടുത്താണ് ചിത്രത്തിന്റെ ക്യാരക്ടര്‍ സ്‌കെച്ചൊക്കെ ഉണ്ടാക്കുന്നത്. കൊത്തയിലെ ചില രംഗങ്ങള്‍ക്ക് പുഷ്പയുമായി സാമ്യമുണ്ടെന്ന് നിങ്ങള്‍ പറയുകയാണെങ്കില്‍ അത് ഒരു കോംപ്ലിമെന്റായി ഞാന്‍ എടുക്കുന്നു. പക്ഷേ ഞങ്ങള്‍ ആരേയും ഇമിറ്റേറ്റ് ചെയ്യാനോ കോപ്പി ചെയ്യാനോ ശ്രമിച്ചിട്ടില്ല. എങ്കിലും പുഷ്പ ഉണ്ടാക്കിയ ചലനം ഉണ്ടാക്കാന്‍ കൊത്തയ്ക്കും സാധിക്കട്ടെയെന്ന് ഞാന്‍ ആഗ്രഹിക്കുകയാണ്,’ ദുല്‍ഖര്‍ വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News