‘പുഷ്പയിലെ ശ്രീവല്ലിയാകാന്‍ രശ്മികയേക്കാള്‍ അനുയോജ്യ ഞാന്‍’: ഐശ്വര്യ രാജേഷ്

അല്ലു അര്‍ജുന്‍ നായകനായി എത്തിയ പുഷ്പ എന്ന ചിത്രത്തില്‍ രശ്മിക മന്ദാന അവതരിപ്പിച്ച ശ്രീവല്ലി എന്ന കഥാപാത്രത്തെ അവതരിപ്പിക്കാന്‍ ആഗ്രഹമുണ്ടായിരുന്നുവെന്ന് നടി ഐശ്വര്യ രാജേഷ്. രശ്മിക ആ കഥാപാത്രത്തെ മികച്ച രീതിയില്‍ അവതരിപ്പിച്ചു. എന്നാല്‍ ആ കഥാപാത്രത്തിന് കൂടുതല്‍ അനുയോജ്യയാകുമായിരുന്നത് താനാണെന്നും ഐശ്വര്യ രാജേഷ് പറഞ്ഞു. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ഐശ്വര്യയുടെ പ്രതികരണം.

തനിക്ക് തെലുങ്ക് ഇന്‍ഡസ്ട്രി തനിക്ക് വളരെ ഇഷ്ടമാണ്. ഇനി നല്ലൊരു തിരിച്ചുവരവ് കിട്ടുന്ന തെലുങ്ക് സിനിമ ചെയ്യണം. വിജയ് ദേവരക്കൊണ്ടയുടെ വേള്‍ഡ് ഫേമസ് ലവില്‍ അഭിനയിച്ചിരുന്നു. എന്നാല്‍ അത് വേണ്ട രീതിയില്‍ വിജയിച്ചില്ല. പുഷ്പയിലെ ശ്രീവല്ലിയെ അവതരിപ്പിക്കാന്‍ അവസരം ലഭിച്ചിരുന്നെങ്കില്‍ സ്വീകരിക്കുമായിരുന്നു. ആ കഥാപാത്രത്തിന് താന്‍ കൂടുതല്‍ അനുയോജ്യയാണെന്നാണ് കരുതുന്നതെന്നും ഐശ്വര്യ പറഞ്ഞു.

മലയാളത്തില്‍ മികച്ച പ്രതികരണം ലഭിച്ച ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍ എന്ന ചിത്രത്തിന്റെ തമിഴ് പതിപ്പ്, ഫര്‍ഹാന എന്നിവയാണ് ഐശ്വര്യയുടേതായി ഒടുവില്‍ പുറത്തിറങ്ങിയ ചിത്രങ്ങള്‍. മലയാളത്തില്‍ നിമിഷ സജയന്‍ അവതരിപ്പിച്ച കഥാപാത്രത്തെയാണ് ഐശ്വര്യ അവതരിപ്പിച്ചത്. ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് ലഭിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News