നടി അകാന്‍ഷ ദുബെയെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

ഭോജ്പൂരി നടി അകാന്‍ഷ ദുബെയെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഉത്തര്‍പ്രദേശിലെ വാരണാസിയിലെ ഹോട്ടലിലാണ് മരിച്ച നിലിയില്‍ കണ്ടെത്തിയത്.

പുതിയ സിനിമയുടെ ചിത്രീകരണത്തിനായാണ് വാരണാസിയില്‍ അകാന്‍ഷ എത്തിയതെന്നാണ് വിവരം. ഷൂട്ടിങ്ങിന് ശേഷം നടി സാരാനാഥ് ഹോട്ടലിലേക്ക് പോയി, ഇവിടെയാണ് മരിച്ച നിലിയില്‍ കണ്ടെത്തിയത്. മരിക്കുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പ് ഭോജ്പൂരി ഗാനത്തിന് ചുവടുവച്ചുകൊണ്ടുള്ള നൃത്തവിഡിയോ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരുന്നു.

മേരി ജംഗ് മേരാ ഫൈസ്ല എന്ന ചിത്രത്തിലൂടെയാണ് അകാന്‍ഷ അരങ്ങേറ്റം കുറിച്ചത്. അകാന്‍ഷ അഭിനയിച്ച മ്യൂസിക് വിഡിയോ യേ ആരാ കഭി ഹര നഹിയുടെ റിലീസ് ദിനത്തിലാണ് നടിയുടെ മരണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News