മെലിഞ്ഞത് കൊണ്ട് അവസരങ്ങൾ നഷ്ടമായി, ഇപ്പോൾ ആരോഗ്യം ശ്രദ്ധിക്കുന്നു; തുറന്ന് പറഞ്ഞ് പ്രേമലുവിലെ കാർത്തിക

തിയേറ്ററുകളിൽ മികച്ച അഭിപ്രായം നേടി മുന്നേറുകയാണ് ‘പ്രേമലു’.ചിത്രത്തിലെ നായികയുടെ കാർത്തിക എന്ന കൂട്ടുകാരിയായി വേഷമിട്ടത് അഖില ഭാർ​ഗവൻ എന്ന പുതുമുഖ നടിയാണ്. റീൽസുകളിലൂടെയും ഷോർട് ഫിലിമുകളിലൂടെയുമാണ് അഖില അഭിനയരംഗത്തേക്ക് എത്തുന്നത്. ഓഡിഷൻ വഴിയാണ് അഖില പ്രേമലുവിലേയ്ക്ക് എത്തിയത് .ഇപ്പോഴിതാ മെലിഞ്ഞിരിക്കുന്നത് കൊണ്ട് അവസരം നഷ്ടപെട്ടതിനെ കുറിച്ച് പറഞ്ഞിരിക്കുകയാണ് അഖില.

ALSO READ: അപൂര്‍വ രോഗ പരിചരണത്തിന് ‘കെയര്‍ പദ്ധതി’: മുഖ്യമന്ത്രി ഉദ്ഘാടനം നിര്‍വഹിക്കും

ഓഡിഷന് പോകുന്ന സമയങ്ങളിൽ മെലിഞ്ഞത് കൊണ്ട് ചാൻസില്ലെന്ന് പറഞ്ഞിരുന്നു. പല അവസരങ്ങളും ഇത്തരത്തിൽ നഷ്ടമായി എന്നും ആ സമയത്ത് വിഷമിച്ചിരുന്നു പിന്നീട് പതിയെ അത് മാറി. പരിശ്രമിച്ചിട്ടും അതിന്റെ ഫലം പണ്ട് ലഭിച്ചിരുന്നില്ല എന്നാണ് അഖില പറയുന്നത്. ഇപ്പോൾ ആരോഗ്യം ശ്രദ്ധിക്കുന്നുണ്ട്. വണ്ണം വെയ്ക്കാൻ ജിമ്മിലും പോകുന്നുവെന്നുമാണ് അഖില പറഞ്ഞത്.​

കൂടാതെ ചിത്രത്തിലും അഖിലയുടെ ഭാവിവരനായി എത്തുന്നത് യഥാർത്ഥ ഭർത്താവാണ്‌. അതേസമയം ഗിരീഷ് എ.ഡി ഒരുക്കിയ പ്രേമലു മികച്ച പ്രതികരണവുമായി മുന്നേറുകയാണ്.ഭാവന സ്റ്റുഡിയോസ് ആയിരുന്നു പ്രേമലുവിന്റെ നിർമാണം.

ALSO READ: കഴിഞ്ഞവർഷം സംസ്ഥാനത്തിന്റെ റവന്യു, ധന കമ്മികൾ കുറഞ്ഞതായി സിഎജി റിപ്പോർട്ട്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News