‘സാമ്പത്തിക പ്രശ്‌നങ്ങള്‍ കാരണം ജോലിയ്ക്ക് പോയിത്തുടങ്ങിയ അമ്മ, ജീവിതത്തിൽ അത് സംഭവിക്കാതെ കല്യാണം വേണ്ട’, അനശ്വര രാജൻ

അഭിനയ മികവ് കൊണ്ട് ബോളിവുഡിൽ വരെ എത്തി നിൽക്കുന്ന നടിയാണ് അനശ്വര രാജൻ. ജീവിതത്തെ കുറിച്ചും കുടുംബത്തെ കുറിച്ചും താരം പലതവണ അഭിമുഖങ്ങളിൽ വെളിപ്പെടുത്തിയിരുന്നു. ഇപ്പോഴിതാ മുന്നോട്ടുള്ള ജീവിതത്തിൽ താൻ എടുത്ത തീരുമാനങ്ങളെ കുറിച്ച് പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കുകയാണ് നടി.

അനശ്വര പറഞ്ഞത്

ALSO READ: അവൻ എല്ലാ ദിവസവും ബസ് സ്റ്റോപ്പില്‍ കാത്തുനിൽക്കും, ഒരിക്കൽ ഞാൻ ചോദിച്ചു എന്താണ് ഉദ്ദേശമെന്ന്, ആ മറുപടി ഞെട്ടിച്ചു: സാമന്ത

സാമ്പത്തിക സ്വാതന്ത്ര്യം ആത്മവിശ്വാസം കൂട്ടാറുണ്ട്. വീട്ടിലെ സാമ്പത്തിക പ്രശ്‌നങ്ങള്‍ കാരണം ജോലിയ്ക്ക് പോയിത്തുടങ്ങിയ അമ്മയെ കണ്ടാണ് ഞാന്‍ വളര്‍ന്നത്. അതു കൊണ്ടു തന്നെ പണ്ട് തൊട്ടേ കല്യാണം കഴിക്ക് എന്നല്ല അമ്മ പറയുന്നത്. മറിച്ച് സാമ്പത്തിക ഭദ്രയില്ലാതെ കല്യാണം കഴിക്കേണ്ട എന്നാണ് പറയാളുള്ളത്. ആണ്-പെണ്ണ് എന്നൊന്നുമല്ല എല്ലാവരും സാമ്പത്തിക സ്വാതന്ത്ര്യം നേടണ്ടതുണ്ട്. എന്റെ പാഷനിലൂടെ വരുമാനം നേടാന്‍ സാധിക്കുന്നു എന്നത് ഇരട്ടി സന്തോഷിപ്പിക്കുന്നു.

ALSO READ: ‘എന്നെ തകര്‍ത്തുകളഞ്ഞു ഈ വാര്‍ത്ത’, ആര്‍ക്കും ഒരിടത്തുമുണ്ടാവരുത് ഇത്തരമൊരു അനുഭവം: കുറിപ്പ് പങ്കുവെച്ച് ദുൽഖർ സൽമാൻ

എന്റെ ഏറ്റവും വലിയ സപ്പോര്‍ട്ട് ചേച്ചിയാണ്. എന്റെ സപ്പോര്‍ട്ട് സിസ്റ്റവും വലിയ ക്രിട്ടിക്കും ചേച്ചിയാണ്. ചിലപ്പോള്‍ ഒരു കാര്യം ചെയ്യണ്ട എന്ന് ആരു പറഞ്ഞാലും ഞാന്‍ കേള്‍ക്കില്ല. പക്ഷെ അവള് പറഞ്ഞാല്‍ കേള്‍ക്കും. ഏത് പ്രശ്‌നം വന്നാലും അവളാണ് ഒപ്പം. മുന്ന് കൊല്ലം മുമ്പ് സൈബര്‍ ബുള്ളിയിങ് ഉണ്ടായപ്പോഴും അതിന് ശേഷ് ശേഷം ആളുകള്‍ പലതും പറയുമ്പോഴും അതു നീ കേള്‍ക്കണ്ട, ശ്രദ്ധിക്കണ്ട എന്നൊക്കെ പറഞ്ഞ് തൊട്ടടുത്തു നിന്നത് അവളാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News