‘വളരെക്കാലമായി നല്ല സൗഹൃദം പങ്കിടുന്ന രണ്ടുപേർ, പരസ്പര ബഹുമാനം കാത്തുസൂക്ഷിക്കുന്നവർ’, വേദിയിൽ വെച്ച് തള്ളിയ ബാലകൃഷ്ണയെക്കുറിച്ച് അഞ്ജലി

നടി അഞ്ജലിയെ തെലുങ്ക് സൂപ്പർതാരം നന്ദമൂരി ബാലകൃഷ്ണ വേദിയിൽനിന്ന് തള്ളിമാറ്റിയ സംഭവം വലിയ വിവാദത്തിനിടയാക്കിയിരുന്നു. ഗ്യാങ്സ് ഓഫ് ഗോദാവരി എന്ന സിനിമയുടെ പ്രമോഷൻ പരിപാടിക്കിടെയായിരുന്നു സംഭവം നടന്നത്. ചിരിച്ചുകൊണ്ട് അഞ്ജലി ഈ സാഹചര്യത്തെ മറികടന്നെങ്കിലും ആരാധകരിൽ നിന്ന് വലിയ വിമർശനമാണ് ബാലകൃഷ്ണയ്ക്ക് നേരെ ഉണ്ടായത്.

ALSO READ: നീർമാതളം പൂത്ത കാലം എഴുതിയ ആമിയല്ല, 1968 ൽ വിശുദ്ധ പശു എഴുതിയ മാധവികുട്ടിയാണ് എൻ്റെ പ്രേമഭാജനം

ബാലകൃഷ്ണയ്ക്കെതിരെ വിവിധ കോണുകളിൽനിന്ന് പ്രതിഷേധം ഉയർന്ന സാഹചര്യത്തിൽ അദ്ദേഹത്തെ പിന്തുണച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് അഞ്ജലി. ഗ്യാങ്‌സ് ഓഫ് ഗോദാവരി പ്രീ-റിലീസ് ഇവൻ്റിൽ പങ്കെടുത്തതിന് ബാലകൃഷ്ണയോട് നന്ദി പറയാൻ താൻ ആഗ്രഹിക്കുന്നുവെന്നും അഞ്ജലി ഫേസ്ബുക്കിൽ കുറിച്ചു.

ALSO READ: ‘മഹാത്മാ ഗാന്ധിയെ നിന്ദിച്ച മോദിക്കെതിരെ പരാതി’, ദേശീയ അവാര്‍ഡ് ജേതാവായ ചലച്ചിത്ര നിര്‍മ്മാതാവ് ലൂയിത് കുമാര്‍ ബര്‍മാന്‍ ആണ് പരാതിക്കാരൻ

‘താനും ബാലകൃഷ്ണയും പരസ്പര ബഹുമാനം കാത്തുസൂക്ഷിക്കുന്നുണ്ട്. കൂടാതെ വളരെക്കാലമായി നല്ല സൗഹൃദം പങ്കിടുന്നുവെന്ന് പറയാനും താൻ ആഗ്രഹിക്കുകയാണ്’, ബാലകൃഷ്ണയെ അനുകൂലിച്ചുകൊണ്ട് അഞ്ജലി കുറിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News