2-ാം ലോകമഹായുദ്ധത്തിൽ മരണത്തിന്റെ അടിത്തട്ടു കണ്ട നാവികൻ, അച്ചാച്ചന് നാളെ പിറന്നാൾ: അഞ്ജലി നായർ

രണ്ടാംലോക മഹായുദ്ധത്തിൽ 3 തവണ മരണത്തിന്റെ അടിത്തട്ട് കണ്ട നാവികനായ അച്ചാച്ചന് നാളെ പിറന്നാളാണെന്ന് നടി അഞ്ജലി നായർ. കാളിപ്പിള്ള ഗോപിനാഥൻ നായർ നാളെ 103-ാം പിറന്നാൾ ആഘോഷിക്കുകയാണ്. 2-ാം ലോകമഹായുദ്ധകാലത്ത് അകമ്പടി പോയ യുദ്ധക്കപ്പലിന്റെ അടിത്തട്ട് ആക്രമണത്തിൽ തകർന്നു.

ക്യാപ്റ്റൻ കപ്പലുപേക്ഷിക്കാൻ ആഹ്വാനം നൽകിയെങ്കിലും രക്ഷാപ്രവർത്തകർ കരക്കെത്തിച്ച് ബ്രിട്ടീഷ് മഹാരാജാവിന്റെ പ്രശംസക്കും അത്താഴ വിരുന്നിനും പാത്രമായതി. അതിന്റെ ഓർമ്മകൾ ഇന്നും “കെജി ” എന്നറിയപ്പെടുന്ന കാളിപ്പിള്ള ഗോപിനാഥൻ നായർക്ക് വ്യക്തമെന്നും അഞ്ജലി മേനോൻ ഫേസ്ബുക്കിൽ കുറിച്ചു.

ഫേസ്ബുക്ക് കുറിപ്പ്

നാളെ എന്റെ അച്ഛന്റെ അച്ഛന്റെ ( അച്ചാച്ചൻ) 103 ആം ജന്മദിനം ആണ് 🤗
എല്ലാവരുടെയും പ്രാർഥന വേണം 🤗💓
രണ്ടാംലോക മഹായുദ്ധത്തിൽ 3 തവണ മരണത്തിന്റെ അടിത്തട്ട് കണ്ട നാവികന് 103 ന്റെ നിറവ് !*
തിരുവല്ല: മഹായുദ്ധകാലത്ത് അകമ്പടി പോയ യുദ്ധക്കപ്പൽ ജർമ്മൻ U ബോട്ട് ആക്രമണത്തിൽ അടിത്തട്ട് തകർന്ന് ക്യാപ്റ്റൻ കപ്പലുപേക്ഷിക്കാൻ ആഹ്വാനം നൽകിയെങ്കിലും രക്ഷാപ്രവർത്തകർ കരക്കെത്തിച്ച് ബ്രിട്ടീഷ് മഹാരാജാവിന്റെ പ്രശംസക്കും അത്താഴ വിരുന്നിനും പാത്രമായതിന്റെ ഓർമ്മകൾ ഇന്നും “കെജി ” എന്നറിയപ്പെടുന്ന കാളിപ്പിള്ള ഗോപിനാഥൻ നായർക്ക് വ്യക്തം.
Anjali Nair Age, Family, Husband, Net Worth, Movies, Biography - Breezemasti
അറ്റ്ലാന്റിക് സമുദ്രത്തിൽ ക്രിസ് മസ് തലേന്നത്തെ എല്ലു മരവിപ്പിക്കുന്ന തണുപ്പിൽ, കടലിൽ ചാടിയാലും രക്ഷ കിട്ടില്ല എന്ന അറിവാണ് നാവികരെ കപ്പലുപേക്ഷിക്കുന്നതിൽ നിന്നും പുറകോട്ട് വലിച്ചത്. ഭാഗ്യവശാൽ കപ്പലിൽ നിന്നും പോയ SOS (Save Our Soul) സന്ദേശങ്ങൾ രക്ഷാക്കപ്പലുകൾക്ക് കിട്ടിയത് കൊണ്ട് രാത്രി തന്നെ INS ഡെൽഹിയെന്ന പടക്കപ്പലിനെ ടഗ് ചെയ്ത് സതാംപ്ടൺപോർട്ടിൽ എത്തിച്ചു.
May be an image of 1 person, smiling and hospital
ഡ്രൈ ഡോക്കിൽ പരിശോധനക്ക് കയറ്റിയ കപ്പലിന്റെ അടിത്തട്ട് പൂർണ്ണമായും നശിച്ചിരുന്നത് കണ്ട് വാർത്ത സേനാ തലവനായ രാജാവിന്റെ അടുത്ത് എത്തുകയും അദ്ദേഹം നേരിട്ട് വന്ന് കപ്പൽ പരിശോധിക്കുകയും , ഇത്രയും വലിയ വിപത്തിൽ നിന്നും രക്ഷപെട്ട നാവികരെ ബക്കിംങ് ഹാം പാലസിൽ അദ്ദേഹത്തോടൊപ്പം അത്താഴ വിരുന്നിന് ക്ഷണിക്കുകയുമായിരുന്നു.
ആ പതിനേഴു പേരിൽ ജീവിച്ചിരിക്കുന്ന അപൂർവ്വം വ്യക്തികളിലൊരാളാണ് നാളെ (11 മെയ് ) 103-ാം ജൻമദിനമാഘോഷിക്കുന്ന കെ.ജി.നായർ.
തിരുവല്ലയിൽ ഇളയ മകൻ ഡോ. ഗോകുലനൊപ്പം താമസിച്ചിരുന്ന കെ.ജി.നായർ കോവിഡ് കാലത്ത് ഏതാനും വർഷങ്ങളായി ബംഗ്ളുരുവിൽ മൂന്നാമത്തെ മകൻ ഡോ.ജി. ജി.ഗംഗാധരനൊപ്പമാണ് കഴിയുന്നത്.
തിരുവനന്തപുരം പത്മനാഭപുരം കോട്ടക്കകത്ത് വടക്കേത്തെരുവിൽ സുബ്രഹ്മണ്യ വിലാസം വീട്ടിൽ ജനിച്ച ഇദ്ദേഹത്തിന്റെ ഭൂരിഭാഗം ബന്ധുക്കളും തിരുവനന്തപുരത്തായതുകൊണ്ട് ഈ പിറന്നാൾ തിരുവനന്തപുരത്ത് നടത്തുവാൻ നിശ്ചയിക്കുകയും അതിനായി 10 ന് തന്നെ ബാoഗ്ളുരുവിൽ നിന്ന് കെ ജി നായർ മൂത്തമകൾ റിട്ട. കേന്ദ്രീയ വിദ്യാലയ സംസ്കൃതാദ്ധ്യാപിക ജി.ജി.ഗിതയും, ഇളയ മകളും അദ്ധ്യാപികയുമായ ഗായത്രീ ശശിധരൻ , കൊച്ചുമകൻ ഡോ. വിവേക് ശങ്കർ എന്നിവർക്കൊപ്പം വിമാനത്തിൽ ഉച്ചയോടെ എത്താനാണ് ഉദ്ദേശിക്കുന്നത്.
60-ാം വിവാഹ വാർഷികം ആഘോഷിച്ചതിന് ശേഷം പത്നി ഭാർഗവിയമ്മ (അമ്മിണിയമ്മ ) 86ാം വയസ്സിൽ 2013 ൽ അന്തരിച്ചതിന് ശേഷം മക്കൾക്കൊപ്പമാണ് കെ.ജി .നായർ കഴിയുന്നത്.
മൂത്ത മകൻ ഗിരിധരൻ പരസ്യക്കമ്പനി നടത്തിയിരുന്നു. കൊച്ചുമക്കളായ അർജുൻ ശശി, ശ്രുതി മേനോൻ , അഞ്ജലി നായർ അജയ് എന്നിവർ സിനിമാ താരങ്ങളാണ്.
May be an image of 2 people and people smiling
മുൻ രജിസ്ട്രഷൻ വകുപ്പ് ഡയറക്ടർ കെ.കുഞ്ഞുകൃഷ്ണ പിള്ള , ട്രാൻസ്പോർട്ട് ഡിപ്പാർട്ട്മെന്റിലായിരുന്ന കെ.ജനാർദ്ദനൻ പിള്ള , കെ.വിശ്വനാഥൻ നായർ , സംഗീതാധ്യാപിക എൽ സുഭദ്രാമ്മ, ഏറ്റവും ഇളയവനായ സി ഐ എസ് എഫ് കമാൻഡന്റ് കെ. പി.നായർ (പ്രഭാകരൻ നായർ ) എന്നീ സഹോദരങ്ങൾ എല്ലാവരും ശതാഭിഷേകം കഴിഞ്ഞ് വിട ചൊല്ലിയവരാണ്.
11 വ്യാഴം 11 മണി മുതൽ കവടിയാർ ടെന്നീസ് ക്ലബിലാണ് പിറന്നാളാഘോഷം നടക്കുന്നത്.
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News