പാച്ചുവും അത്ഭുതവിളക്കും എന്ന സിനിമയിൽ ഹംസധ്വനി എന്ന കഥാപാത്രത്തിലൂടെ ശ്രെധ നേടിയ നടിയാണ് അഞ്ജന പ്രകാശ്. ഇപ്പോഴിതാ മമ്മൂട്ടി നായകനായ ടർബോയിലെ നായികയും അഞ്ജനയാണ്. ഇപ്പോഴിതാ പാച്ചുവും അത്ഭുതവിളക്കും എന്ന ചിത്രത്തിലെ തന്റെ കഥാപാത്രത്തെ കുറിച്ച് പറയുകയാണ് താരം. ആദ്യമായി ആ കഥാപാത്രത്തെ സിനിമയിൽ കാണിക്കുമ്പോൾ പാച്ചുവിന് ഉണ്ടാവുന്ന അതേ റിയാക്ഷൻ തന്നെയാണ് പ്രേക്ഷകർക്കും ഉണ്ടാവുന്നതെന്ന് അഞ്ജന പറയുന്നു. ഒരു അഭിമുഖത്തിലായിരുന്നു അഞ്ജന ഇക്കാര്യം പറഞ്ഞത്.
ALSO READ: രാജവെമ്പാല വിഴുങ്ങിയത് മൂന്ന് കൂറ്റന്‍ പാമ്പുകളെ; അമ്പരന്ന് സോഷ്യല്‍ മീഡിയ; വൈറലായി വീഡിയോ
ഇതാരാണ് എന്നൊരു ചോദ്യമാണ് പ്രേക്ഷകർക്ക് ഉണ്ടാകുന്നത്. പിന്നെ ഒരു ഇറിറ്റേഷനായി മാറുന്നു. പിന്നെ അത് അങ്ങനെയൊന്നുമല്ലായെന്നും കഥാപാത്രത്തിന്റെ സ്വീറ്റ് സൈഡ് കാണുകയും ചെയ്യുന്നു. പിന്നെ ആ കഥാപാത്രം ഓപ്പൺ ആവുന്നു. പ്രേക്ഷകരുടെയും സമീപനം മാറി വരുകയാണ്. ഹംസ ധ്വനി പ്രേക്ഷകർക്ക് ഒരു ക്രഷ് മെറ്റീറിയലായിരുന്നു ശരിക്കും,’ എന്നാണ് അഞ്ജന ജയപ്രകാശ് പറയുന്നു.
മമ്മൂട്ടിയും സംവിധായകൻ വൈശാഖും വീണ്ടും ഒന്നിക്കുന്ന പുതിയ ചിത്രം നായികയായി എത്തുന്നത് അഞ്ജനയാണ്. മിഥുൻ മാനുവൽ തോമസ് ആണ് തിരക്കഥ.ചിത്രത്തിൽ കന്നഡ താരം രാജ് ബി ഷെട്ടിയും പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.ഈ മാസം 23 നാണ് ടർബോ തിയേറ്ററുകളിൽ എത്തുന്നത്.
ALSO READ: ഇന്ത്യയുടെ സാത്വിക്- ചിരാഗ് സഖ്യത്തിന് തായ്ലന്ഡ് ഓപ്പണ്‍ കിരീടം
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here