‘അധ്വാനിച്ച പണം കൊണ്ട് സിനിമ കാണുന്നവർക്ക് കുറ്റം പറയാം’, ടെലഗ്രാമിൽ കാണുന്നവർക്ക് അതിനുള്ള യോഗ്യതയില്ലെന്ന് അൻസിബ

ടെലഗ്രാമിൽ സിനിമ കാണുന്നവർക്ക് കുറ്റം പറയാനുള്ള യോഗ്യതയില്ലെന്ന് നടി അൻസിബ. തിയേറ്ററില്‍ പോയി പൈസ കൊടുത്തിട്ട് സിനിമ കണ്ട് ഇഷ്ടപ്പെട്ടില്ലെങ്കില്‍ കുറ്റം പറയുന്നത് കൊണ്ട് കുഴപ്പമില്ലെന്നും, അധ്വാനിച്ചുണ്ടാക്കിയ പണം കൊടുത്ത് കുറ്റം പറയൂ എന്നും പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ അൻസിബ പറഞ്ഞു.

ALSO READ: ശീതള പാനീയം കാണിച്ച് പ്രലോഭിപ്പിച്ചു; നാല് വയസുകാരിയെ പീഡിപ്പിച്ച പ്രതി കുട്ടിയുടെ മാതാപിതാക്കളുടെ സുഹൃത്ത്

‘ചില നല്ല സിനിമകളെ പറ്റി നെഗറ്റീവ് കമന്റുകള്‍ കാണാറുണ്ട്. നല്ലതാണെങ്കിലും നെഗറ്റീവ് പറയും. ചുമ്മാ, അവര്‍ക്കൊരു സുഖം. അങ്ങനെ കമന്റിടുന്നവര്‍ ശരിക്കും തിയേറ്ററില്‍ പോയി സിനിമ കാണുന്നവരല്ല. അവര്‍ ടെലഗ്രാമിലൊക്കെ സിനിമ കാണുന്ന ആള്‍ക്കാരാണ്. ടെലഗ്രാമില്‍ സിനിമ കണ്ടിട്ട് വന്ന് കുറ്റം പറയുന്ന കുറേ ആളുകളുണ്ട്. അവര്‍ക്ക് ഒരു യോഗ്യതയുമില്ല’, അൻസിബ പറഞ്ഞു.

ALSO READ: എഞ്ചിൻ തകരാര്‍, പട്ന – ദില്ലി വിമാനം അടിയന്തരമായി തിരിച്ചിറക്കി

‘തിയേറ്ററില്‍ പോയി പൈസ കൊടുത്തിട്ട് സിനിമ കണ്ട് ഇഷ്ടപ്പെട്ടില്ലെങ്കില്‍ കുറ്റം പറഞ്ഞോ. പടം തിയേറ്ററില്‍ കണ്ടിട്ട് ഇഷ്ടപ്പെട്ടില്ലെങ്കില്‍ കുറ്റം പറയാനുള്ള അവകാശം പ്രേക്ഷകര്‍ക്കുണ്ട്. അങ്ങനെ ആര്‍ക്ക് വേണമെങ്കിലും പറയാം. കാരണം അത് അവര്‍ അധ്വാനിച്ച് ഉണ്ടാക്കിയ പണമാണ്. അല്ലാതെ ടെലഗ്രാമില്‍ പടം കണ്ടിട്ട്, ഇത് മോശം പടമാണ് ബ്രോ, ഇത് കൊള്ളൂല്ല എന്ന് പറയുക, അതിലെ രംഗങ്ങള്‍ കട്ട് ചെയ്ത് ഇടുക, അത് മോശം ഏര്‍പ്പാടായി തോന്നിയിട്ടുണ്ട്’, അൻസിബ വിമർശിച്ചു.

ALSO READ: എ ബി വി പിക്ക് പിരിവ് നൽകിയില്ല, തിരുവനന്തപുരത്ത് റിട്ട. എസ് ഐയുടെ വീടും വാഹനങ്ങളും അടിച്ചു തകർത്തു

അതേസമയം, താൻ ഈ പറയുന്ന വാക്കുകൾക്ക് പോലും മോശം കമന്റ് വരും എന്നും അൻസിബ പറഞ്ഞു. ‘ഇവളാരാ ഇതൊക്കെ പറയാനെന്ന് പലരും ചോദിക്കും. അഭിപ്രായം പറയാന്‍ എനിക്കും അവകാശമുണ്ട്. കമന്റ് അവഗണിക്കാം അല്ലെങ്കില്‍ വായിക്കാം,’ അന്‍സിബ കൂട്ടിച്ചേർത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News