‘റോഡരികിൽ നിന്ന് ഒരു ട്രാവൽ ഡയറി’; വൈറലായി അനുശ്രീയുടെ പോസ്റ്റ്

‘റോഡിനരികിൽ നിന്ന് ഒരു ചായ കുടിച്ച് നടി അനുശ്രീ’. ട്രാവൽ ഡയറീസ് എന്ന ക്യാപ്ഷനോടെ താരം പങ്കുവച്ച പോസ്റ്റാണ് ഇപ്പോൾ ചർച്ചയായിരിക്കുന്നത്. മൂകാംബികയിൽ മഴപെയ്തു തോർന്ന റോഡരികിൽ ഒരു മുണ്ടും ടി ഷർട്ടും ഇട്ട് അനുശ്രീ ചായ കുടിക്കുന്ന ചിത്രങ്ങൾ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്. നിരവധി പ്രമുഖരും സാധാരണക്കാരും ഫോട്ടോയ്ക്ക് താഴെ കമന്റ് ചെയ്തിട്ടുണ്ട്. ഡയമണ്ട് നെക്ക്ലസ് എന്ന ചിത്രത്തിലൂടെ സിനിമാലോകത്തേക്ക് കാലെടുത്ത് വച്ച അനുശ്രീ ചുരുങ്ങിയ കാലയളവ് കൊണ്ടാണ് ആരാധകരുടെ മനസ് കീഴടക്കിയത്.

Also Read: ഗ്രേസോടെ ഗ്രേസ് ആന്റണി ! ജീത്തു ജോസഫ് ചിത്രം ‘നുണക്കുഴി’യിലെ രശ്മിയും കൂട്ടരും ഓഗസ്റ്റ് 15 ന് എത്തുന്നു

അടുത്തിടെ കൊച്ചിയില്‍ പുതിയ വീടും അനുശ്രീ സ്വന്തമാക്കിയിരുന്നു. ‘എന്റെ വീട്’ എന്ന് പേരിട്ടിരിക്കുന്ന വീടിന്റെ പാലുകാച്ചലിന് നിരവധി താരങ്ങൾ പങ്കെടുത്തിരുന്നതും സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധേയമായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News