രണ്ടുപേരും മദ്യപിച്ചു, തുടർന്ന് വാക്കുതർക്കം ഉണ്ടായി, കുപ്പിയെടുത്ത് തലക്കടിച്ചു: സീരിയൽ നടി അപർണ നായരുടെ ആത്മഹത്യയിൽ ഭർത്താവിന്റെ മൊഴി

സീരിയൽ നടി അപർണ നായരുടെ ആത്മഹത്യയിൽ ഭർത്താവിന്റെ വെളിപ്പെടുത്തൽ പുറത്ത്. ആത്മഹത്യയ്ക്ക് മുൻപ് നടന്ന കാര്യങ്ങൾ പൊലീസിനോടാണ് ഭർത്താവ് സഞ്ജിത്ത്‌ വെളിപ്പെടുത്തിയത്.
മരണദിവസം ഉച്ചയ്ക്ക് രണ്ടുപേരും മദ്യപിച്ചുവെന്ന് സഞ്ജിത്ത്‌ പൊലീസിനോട് പറഞ്ഞു.

ALSO READ: ഒറ്റയിരിപ്പില്‍ ഇരുന്നെഴുതിയതാണ് ആ ഹിറ്റ് പാട്ട്, പിന്നീട് ഒരു വാക്ക് പോലും തിരുത്തിയിട്ടേയില്ല: കൈതപ്രം

ഇരുവരും തമ്മിൽ വാക്കു തർക്കമുണ്ടായെന്നും, ഇതിനിടെ കുപ്പിയെടുത്ത് അപർണ തന്റെ തലക്കടിച്ചുവെന്നും സഞ്ജിത്ത് പൊലീസിനോട് പറഞ്ഞു. ഉപദ്രവം സഹിക്കാൻ പറ്റാത്ത അവസ്ഥ ആയപ്പോൾ മൂന്നു വയസ്സുകാരിയായ കുഞ്ഞിനെയും കൂട്ടി താൻ പുറത്തുപോയെന്നും സഞ്ജിത്ത്‌ പൊലീസിന് നൽകിയ മൊഴിയിൽ പറയുന്നു.

ALSO READ: ഭാഗ്യമില്ല അത്രേ പറയാന്‍ പറ്റൂ, ആ ഹിറ്റ് സിനിമകളില്‍ അഭിനയിക്കാന്‍ കഴിയാഞ്ഞതില്‍ ഇന്നും വിഷമം: നവാസ് വള്ളിക്കുന്ന്

കഴിഞ്ഞ ദിവസമാണ് സിനിമ സീരിയൽ താരം അപർണയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കരമനയിലെ വീട്ടിൽ കഴിഞ്ഞ ദിവസം വൈകിട്ട് ഏഴ് മണിയോടെ തൂങ്ങി മരിച്ച നിലയിലാണ് നടിയുടെ മൃതദേഹം കണ്ടെത്തിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News