ചികിത്സയ്ക്ക് വേണ്ടത് ദിവസവും 2 ലക്ഷം രൂപ, ഇതുവരെ ചെലവായത് 40 ലക്ഷം രൂപ; നടി അരുന്ധതിയുടെ നില ഗുരുതരം, സഹായം തേടി കുടുംബം

വാഹനാപകടത്തെ തുടര്‍ന്ന് ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍ കഴിയുന്ന നടി അരുന്ധതിക്കായി സഹായം തേടി കുടുംബം രംഗത്ത്. മുന്നോട്ടുള്ള ചെലവ് പ്രതിസന്ധിയില്‍ ആയതോടെയാണ് സഹായം അഭ്യര്‍ഥിച്ച് കുടുംബം രംഗത്തുവന്നത്. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് അരുന്ധതിയുടെ ജീവന്‍ നിലനിര്‍ത്തുന്നത്.

ദിവസവും രണ്ട് ലക്ഷത്തോളം രൂപയാണ് ചികിത്സയ്ക്കു വേണ്ടി വരുന്നത്. ഇതിനോടകം തന്നെ അരുന്ധതിക്കായി ലക്ഷങ്ങള്‍ കുടുംബം ചെലവാക്കി കഴിഞ്ഞു. അരുന്ധതിയുടെ തലയ്ക്കും നട്ടെല്ലിനും സാരമായി പരിക്കേറ്റിട്ടുണ്ട്. തലച്ചോറില്‍ രക്തം കട്ട പിടിച്ച അവസ്ഥയാണ്. സ്‌കൂട്ടറില്‍ പോകവേ കോവളം ഭാഗത്തു വെച്ചാണ് അപകടം നടന്നത്.

ദിവസവും രണ്ട് ലക്ഷത്തോളം ആണ് ആശുപത്രി ചെലവിനായി വരുന്നത്. ഇതിനോടകം 40 ലക്ഷം രൂപ ചെലവാക്കി കഴിഞ്ഞുവെന്ന് അരുന്ധതിയുടെ സഹോദരി ആരതി മാധ്യമങ്ങളോടു പറഞ്ഞു. 90 ദിവസം കഴിയാതെ ഒന്നും പറയാന്‍ പറ്റില്ലെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. വാരിയെല്ലുകള്‍ പൊട്ടിയതിനാല്‍ അവിടെയും ശസ്ത്രക്രിയ വേണ്ടി വരും.

അരുന്ധതിയുടെ ചികിത്സയ്ക്കു സഹായം അഭ്യര്‍ഥിച്ച് നടി ഗോപിക അനില്‍ ഉള്‍പ്പടെയുള്ളവര്‍ സമൂഹ മാധ്യമങ്ങളിലൂടെ രംഗത്തുവന്നിരുന്നു

”എന്റെ സുഹൃത്ത് അരുന്ധതി ഒരപകടത്തില്‍ പരുക്കേറ്റ് ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്. അരുന്ധതിയുടെ ആരോഗ്യ സ്ഥിതി സങ്കീര്‍ണമാണ്. വെന്റിലേറ്ററില്‍ ജീവനുവേണ്ടി പോരാടുകയാണ്. ആശുപത്രി ചെലവുകള്‍ താങ്ങാവുന്നതിലും അധികമാകുന്നു. ഞങ്ങള്‍ ഞങ്ങളുടെ ഭാഗം ചെയ്യുന്നു, പക്ഷേ അത് നിലവിലെ ആശുപത്രി ആവശ്യകതകള്‍ നിറവേറ്റാന്‍ പര്യാപ്തമല്ല. നിങ്ങളാല്‍ കഴിയുന്ന വിധത്തില്‍ സംഭാവന നല്‍കണമെന്ന് ഞാന്‍ നിങ്ങളോട് അഭ്യര്‍ഥിക്കുന്നു, അത് അവളുടെ കുടുംബത്തിന് വളരെ സഹായകരമാകും. വളരെ നന്ദി.”എന്നാണ് ബാങ്ക് വിവരങ്ങള്‍ പങ്കുവെച്ച് ഗോപിക അനില്‍ കുറിച്ചത്.

അരുന്ധതിയുടെ സഹോദരി ആരതി നായരും സിനിമാ രംഗത്താണ്. തമിഴ് സിനിമകളിലൂടെയാണ് അരുന്ധതി നായര്‍ അഭിനയ രംഗത്തെത്തുന്നത്. വിജയ് ആന്റണിയുടെ സൈത്താന്‍ സിനിമയിലും ഒറ്റക്കൊരു കാമുകന്‍ എന്ന ഷൈന്‍ ടോം ചിത്രത്തിലും അഭിനയിച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News