ബൈക്കപകടത്തിൽ നടി അരുന്ധതി നായർക്ക് ഗുരുതര പരിക്ക്; സഹായം തേടി നടി ഗോപിക അനിൽ

ബൈക്കപകടത്തിൽ നടി അരുന്ധതി നായർക്ക് ഗുരുതര പരിക്ക്. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ മൂന്ന് ദിവസമായി അതിതീവ്ര വിഭാഗത്തിൽ ചികിത്സയിലാണ് നടി അരുന്ധതി നായർ. സ്കൂട്ടറില്‍ പോകവേ കോവളം ഭാഗത്തു വെച്ചാണ് അപകടം നടന്നത്. ഇപ്പോഴിതാ അരുന്ധതിക്കായി സഹായം തേടിയിരിക്കുകയാണ് നടി ഗോപിക അനിൽ.

ALSO READ: തല തോട്ടില്‍ ചവിട്ടിത്താഴ്ത്തി; സ്വര്‍ണം ബലമായി കവര്‍ന്നു; കോഴിക്കോട്ടെ അനുവിന്റെ കൊലപാതകത്തില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്

അരുന്ധതിയുടെ ചികിത്സയ്ക്കു സഹായം അഭ്യർഥിച്ച് നടി ഗോപിക അനിൽ ഉള്‍പ്പടെയുള്ളവർ സമൂഹ മാധ്യമങ്ങളിലൂടെ രംഗത്തുവന്നിട്ടുണ്ട്. ‘‘എന്റെ സുഹൃത്ത് അരുന്ധതി ഒരപകടത്തിൽ പരുക്കേറ്റ് ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. അരുന്ധതിയുടെ ആരോഗ്യ സ്ഥിതി സങ്കീർണമാണ്. വെന്റിലേറ്ററിൽ ജീവനുവേണ്ടി പോരാടുകയാണ്. ആശുപത്രി ചെലവുകൾ താങ്ങാവുന്നതിലും അധികമാകുന്നു. ഞങ്ങൾ ഞങ്ങളുടെ ഭാഗം ചെയ്യുന്നു, പക്ഷേ അത് നിലവിലെ ആശുപത്രി ആവശ്യകതകൾ നിറവേറ്റാൻ പര്യാപ്തമല്ല. നിങ്ങളാൽ കഴിയുന്ന വിധത്തിൽ സംഭാവന നൽകണമെന്ന് ഞാൻ നിങ്ങളോട് അഭ്യർഥിക്കുന്നു, അത് അവളുടെ കുടുംബത്തിന് വളരെ സഹായകരമാകും. വളരെ നന്ദി.’’എന്നാണ് ബാങ്ക് വിവരങ്ങൾ പങ്കുവെച്ച് ഗോപിക അനിൽ കുറിച്ചത്.

അരുന്ധതിയുടെ സഹോദരി ആരതി നായരും സിനിമാ രംഗത്താണ്. തമിഴ് സിനിമകളിലൂടെയാണ് അരുന്ധതി നായർ അഭിനയ രംഗത്തെത്തുന്നത്. വിജയ് ആന്റണിയുടെ സൈത്താൻ സിനിമയിലും ഒറ്റക്കൊരു കാമുകൻ എന്ന ഷൈൻ ടോം ചിത്രത്തിലും അഭിനയിച്ചിട്ടുണ്ട്.

ALSO READ: ലോക്‌സഭാ തെരഞ്ഞെടുപ്പ്; കേരളത്തില്‍ 2004 ആവര്‍ത്തിക്കും: മന്ത്രി മുഹമ്മദ് റിയാസ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News