നടിയെ ആക്രമിച്ച കേസ്; അതിജീവത സമര്‍പ്പിച്ച ഹര്‍ജി നാളെ പരിഗണിക്കും

നടിയെ ആക്രമിച്ച കേസിലെ പ്രധാന തെളിവായ മെമ്മറി കാര്‍ഡിന്റെ ഹാഷ് വാല്യു മാറിയതില്‍ സമഗ്രാന്വേഷണം ആവശ്യപ്പെട്ട് അതിജീവിത സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി നാളെ പരിഗണിക്കും. മെമ്മറി കാര്‍ഡ് മൂന്നു തവണ അനധികൃതമായി പരിശോധിക്കാനുണ്ടായ സാഹചര്യം സംബന്ധിച്ചാണ് അന്വേഷണം ആവശ്യപ്പെടുന്നതെന്ന് പ്രോസിക്യൂഷന്‍ നേരത്തെ ഹൈക്കോടതിയില്‍ വ്യക്തമാക്കിയിരുന്നു.

Also Read: കൊല്ലത്ത് ബൈക്ക് പിക്കപ്പ് വാനിന്റെ പിന്നിലിടിച്ച് യുവാവ് മരിച്ചു

മെമ്മറി കാര്‍ഡിലെ ദൃശ്യങ്ങള്‍ക്ക് ഒന്നും സംഭവിച്ചിട്ടില്ലെന്ന് ഉറപ്പാക്കേണ്ടതുണ്ടെന്നും പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാല്‍ മെമ്മറി കാര്‍ഡ് പരിശോധിച്ചതില്‍ അന്വേഷണം ആവശ്യപ്പെടുന്നത് കേസ് വിചാരണ നീട്ടിക്കൊണ്ടു പോകാനാണെന്നായിരുന്നു ദിലീപിന്റെ വാദം. ജസ്റ്റിസ് കെ ബാബുവാണ് ഹര്‍ജി പരിഗണിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration