നടിയെ ആക്രമിച്ച കേസ്; മെമ്മറി കാര്‍ഡിന്റെ ഹാഷ് വാല്യു മാറിയതില്‍ സമഗ്ര അന്വേഷണം വേണം; അതിജീവിതയുടെ ഹര്‍ജിയില്‍ വിധി ഇന്ന്

നടിയെ ആക്രമിച്ച സംഭവത്തിൽ , ദൃശ്യങ്ങളടങ്ങിയ മെമ്മറി കാര്‍ഡിന്റെ ഹാഷ് വാല്യു മാറിയതില്‍ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് അതിജീവിത സമര്‍പ്പിച്ച ഹര്‍ജിയില്‍ ഹൈക്കോടതി ഇന്ന് വിധി പറയും. ജസ്റ്റിസ് കെ ബാബുവിന്റെ ബെഞ്ചാണ് വിധി പറയുക.

ALSO READ: അമേരിക്കയില്‍ വെടിവെയ്പ്പില്‍ മൂന്നു പേര്‍ കൊല്ലപ്പെട്ടു

കോടതിയുടെ കസ്റ്റഡിയില്‍ ഇരിക്കെ മെമ്മറി കാര്‍ഡ് അനുമതിയില്ലാതെ പരിശോധിച്ചത് ആരാണെന്ന് കണ്ടെത്താനായിരുന്നു അതി ജീവിതയുടെ പ്രധാന ആവശ്യം. ആരെങ്കിലും ദൃശ്യങ്ങള്‍ പകര്‍ത്തി, പ്രചരിപ്പിച്ചാല്‍ തന്റെ ഭാവിയെ അത് ബാധിക്കും. മെമ്മറി കാര്‍ഡ് പരിശോധിച്ചത് കോടതി ഉത്തരവ് ഇല്ലാതെ രാത്രിയിലാണെന്നും അതിജീവിത ചൂണ്ടിക്കാട്ടിയിരുന്നു.

2018 ജനുവരി 9നും ഡിസംബർ 13നുമാണ് ആദ്യം ഹാഷ് വാല്യു മാറിയതെന്നും പിന്നീട് 2021 ജൂലൈയിലും ഹാഷ് വാല്യു മാറിയതായും ഫോറൻസിക് പരിശോധന ഫലത്തിൽ കണ്ടെത്തിയിരുന്നു. മെമ്മറി കാർഡിലെ വിവരങ്ങൾ സുരക്ഷിതമാണെന്ന് ഉറപ്പാക്കേണ്ടതുണ്ടെന്ന് സർക്കാരും കോടതിയെ അറിയിച്ചിരുന്നു.

ALSO READ:ഡോ. ഷഹനയുടെ ആത്മഹത്യ; ഇ എ റുവൈസിനെ പ്രതിചേർത്തു

അതിജീവിതയുടെ ഹര്‍ജിക്കെതിരെ കേസില്‍ പ്രതിയായ നടന്‍ ദിലീപ് കോടതിയില്‍ നിലപാട് സ്വീകരിച്ചിരുന്നു. വിചാരണ നീട്ടിക്കൊണ്ടുപോകാനാണ് നടിയുടെ ശ്രമമെന്നും ഹർജി തള്ളണമെന്നും ദിലീപ് ആവശ്യപ്പെട്ടിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News