ജോസഫിന് ശേഷം സോഫ്റ്റ് കഥാപാത്രങ്ങള്‍ മാത്രമാണ് വന്നത്, വ്യത്യസ്തമായ കഥാപാത്രങ്ങള്‍ ചെയ്യാന്‍ താത്പര്യം : ആത്മീയ

ജോസഫിന് ശേഷം തനിക്ക് വളരെ സോഫ്റ്റായ കഥാപാത്രങ്ങളാണ് വരുന്നതെന്ന് നടി ആത്മീയ. അതില്‍ നിന്ന് വ്യത്യസ്തമായ കഥാപാത്രങ്ങള്‍ ചെയ്യാന്‍ താത്പര്യമുണ്ടായിരുന്നെന്നും ആത്മീയ ഒരു സ്വകാര്യ മാധ്യമത്തോട് പറഞ്ഞു.

Also Read : വേവിക്കുമ്പോള്‍ ഗ്രീന്‍പീസിന്റെ പച്ച നിറം നഷ്ടപ്പെടാറുണ്ടോ? എങ്കില്‍ വേവിക്കുമ്പോള്‍ ഇതുകൂടി ചേര്‍ത്തുനോക്കൂ

ജോസഫിന് ശേഷമാണ് ഒന്ന് ആക്ടീവായി ചെയ്യാന്‍ തുടങ്ങുന്നതെന്നും അപ്പോള്‍ വരുന്ന ക്യാരക്ടേഴ്സൊക്കെ അങ്ങനെ സോഫ്റ്റ് ക്യാരക്ടേഴ്സായിരുന്നുവെന്നും ആത്മീയ പറഞ്ഞു.

‘ജോസഫിന് ശേഷം അത്തരം സോഫ്റ്റായ ക്യാരക്ടേഴ്സാണ് വരുന്നത്. ഞാന്‍ 2009ല്‍ തുടങ്ങിയെങ്കിലും എനിക്ക് ചില ഇടവേളകളൊക്കെ വന്നിട്ടുണ്ട്. പിന്നെ ജോസഫിന് ശേഷമാണ് ഒന്ന് ആക്ടീവായി ചെയ്യാന്‍ തുടങ്ങുന്നത്. അപ്പോള്‍ വരുന്ന ക്യാരക്ടേഴ്സൊക്കെ അങ്ങനെ സോഫ്റ്റ് ക്യാരക്ടേഴ്സായിരുന്നു. അപ്പോള്‍ അതില്‍ നിന്ന് മാറിയുള്ള ക്യാരക്ടറുകള്‍ ചെയ്യണമെന്നുണ്ടായിരുന്നു. അങ്ങനെയാണ് അഭ്യൂഹത്തിലെ അഡ്വക്കേറ്റ് മഞ്ജരി എന്ന ക്യാരക്ടര്‍ ചെയ്യുന്നത്. എനിക്ക് നല്ല ഗുണം ചെയ്ത സിനിമയായിരുന്നു അത്. കണ്ടവരൊക്കെ നന്നായിട്ടുണ്ടെന്ന രീതിയില്‍ എനിക്ക് മെസേജ് അയച്ചിരുന്നു. അച്ഛനൊരു വാഴവെച്ചു സിനിമ തെരഞ്ഞെടുക്കാന്‍ കാരണം ഞാനിത് വരെ ചെയ്ത് വെച്ചതില്‍ നിന്നും വ്യത്യസ്തമായിരിക്കുമിതെന്ന് തോന്നിയതുകൊണ്ടാണ്. ആര്‍.ജെ ആയിട്ടുള്ള കഥാപത്രമായതിനാല്‍ നല്ല ചലഞ്ചിങ് ആയിരുന്നു. എന്നാല്‍ ഞാന്‍ ഇതുവരെ ചെയ്തത് പോലെ കുറച്ച് മാത്രം സ്‌ക്രീന്‍ പ്രസന്‍സ് ഉള്ളതുമല്ല, ആര്‍.ജെ ആയതുകൊണ്ട് ഒത്തിരി ഡയലോഗും ഉണ്ടായിരുന്നു. അതുകൊണ്ട് എനിക്ക് ചലഞ്ചിങ് തന്നെയായിരുന്നു. സമയമെടുത്താണ് ചെയ്തത്. പൊതുവെ പതിയെ പതിയെ സംസാരിക്കുന്ന നേച്ചര്‍ ആണ് എനിക്ക്. ആര്‍.ജെ ആയിട്ടുള്ളതില്‍ അവതരിപ്പിക്കുന്നത് നൈറ്റ് ഷോയില്‍ അല്ല, മോണിങ് ഷോയില്‍ ആയിരുന്നു. അപ്പോള്‍ അത്രയും വൈബ്രന്റായി, പ്ലസന്റായി വേണം ചെയ്യാന്‍. അത് എങ്ങനെ ചെയ്യുമെന്ന ഭയം ഉണ്ടായിരുന്നു,’ ആത്മീയ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News