‘സിംഗിള്‍ ലൈഫ് പൊളിച്ചു നടക്കുന്നു’വെന്ന് കമന്റ്; മറുപടിയുമായി നടി ഭാമ

ലോഹിതദാസ് സംവിധാനം ചെയ്ത നിവേദ്യം എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്തെത്തിയ നടിയാണ് ഭാമ. തുടര്‍ന്ന് നിരവധി ചിത്രങ്ങളില്‍ താരം വേഷമിട്ടു. 2020 ല്‍ വിവാഹിതയായതിന് പിന്നാലെ ഭാമ സിനിമയില്‍ നിന്ന് വിട്ടു നിന്നു. അരുണ്‍ ജഗദീശുമായിട്ടായിരുന്നു ഭാമയുടെ വിവാഹം. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം വിശേഷങ്ങള്‍ പങ്കുവെയ്ക്കാറുണ്ട്.

Also Read- നടന്‍ ധ്രുവന്റെ കാല്‍ മുറിച്ചുമാറ്റി; ദാരുണ സംഭവം ആദ്യ ചിത്രത്തിന്റെ റിലീസിന് മുന്‍പ്

ഇതിനിടയില്‍ ഭാമ വിവാഹബന്ധം വേര്‍പിരിഞ്ഞുവെന്ന തരത്തില്‍ വാര്‍ത്തകളും പ്രചരിച്ചു. മകളുടെ പിറന്നാളുമായി ബന്ധപ്പെട്ട് പോസ്റ്റ് ചെയ്ത വീഡിയോയില്‍ ഭര്‍ത്താവിന്റെ അഭാവം ചൂണ്ടിക്കാണിച്ചായിരുന്നു ഈ അഭ്യൂഹം. ഇപ്പോഴിതാ ഇതിന് മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് ഭാമ. കഴിഞ്ഞ ദിവസം ഒരു യാത്രയ്ക്കിടെ പകര്‍ത്തിയ ചിത്രം ഭാമ പോസ്റ്റ് ചെയ്തിരുന്നു. ‘സിംഗിള്‍ ലൈഫ് പൊളിച്ചു നടക്കുന്നു’ എന്നായിരുന്നു ഈ ചിത്രത്തിന് താഴെ ഒരാളുടെ കമന്റ്. ‘സിംഗിള്‍ ലൈഫ് ആകുമ്പോള്‍ പറയാട്ടോ. ഇപ്പോള്‍ അല്ല’ എന്നാണ് ഭാമ ഇതിന് നല്‍കിയ മറുപടി.

Also Read- വരന്റേയും വധുവിന്റേയും തലകള്‍ തമ്മില്‍ കൂട്ടിയിടിച്ചു; കരഞ്ഞുകൊണ്ട് വീട്ടില്‍ കയറി വധു; പാലക്കാട്ടെ ‘ആചാരത്തി’നെതിരെ വ്യാപക വിമര്‍ശനം

നേരത്തെ ഭര്‍ത്താവും മകളുമില്ലാതെ പിറന്നാള്‍ ആഘോഷിക്കുന്ന ചിത്രവും ഭാമ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരുന്നു. ഇതിനും സമാനമായ കമന്റുകള്‍ വന്നിരുന്നു. ഷൂട്ടിങ്ങിന് കണ്ണൂര് പോയപ്പോഴാണ് പിറന്നാള്‍ ആഘോഷിച്ചതെന്നും ഭര്‍ത്താവും മകളും കൊച്ചിയിലാണെന്നും ഭാമ മറുപടി നല്‍കുകയും ചെയ്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News