ലണ്ടനിൽ ഗ്ലാമർ ലുക്കിൽ‌ ഭാമ; വൈറലായി ചിത്രങ്ങൾ

നിവേദ്യം എന്ന ചിത്രത്തിലൂടെ മലയാളി പ്രേക്ഷകർക്ക് ഏറെ സുപരിചിതയായ നടിയാണ് ഭാമ. സിനിമയിൽ കൂടുതലും നാടൻ വേഷങ്ങൾ ചെയ്തിരുന്ന താരത്തിന്റെ സൈലിഷ് ലുക്കിലുള്ള ചിത്രങ്ങളാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്.

Also Read:കൈക്കൂലി വാങ്ങിയ വില്ലേജ് അസിസ്റ്റന്റ് അറസ്റ്റിൽ

വിവാഹശേഷം സിനിമയിൽ നിന്ന് വിട്ടുനിന്നെങ്കിലും സോഷ്യൽ മീഡിയയിൽ സജീവമാണ് താരം. ചിത്രങ്ങളും കുടുംബവിശേഷങ്ങളുമെല്ലാം  സോഷ്യൽ മീഡിയയിലൂടെ ഭാമ പങ്കുവെയ്ക്കാറുമുണ്ട്. ഇപ്പോഴിതാ ലണ്ടൻ യാത്രയ്ക്കിടെ താരം നടത്തിയ ഫോട്ടോഷൂട്ടിന്റെ ചിത്രങ്ങളാണ് വൈറലായിരിക്കുന്നത്.

തിളക്കമുള്ള പച്ച ലൂസ് ടോപ്പും കൂളിംഗ് ഗ്ലാസും ബൂട്ട്സും അഴിച്ചിട്ട തലമുടിയുമായി ഗ്ലാമറസ് ലുക്കിലാണ് ഭാമ പ്രത്യക്ഷപ്പെടുന്നത് . ഡബിൾ ഡെക്കർ ബസും ക്ലോക്ക് ടവറും ചിത്രത്തിന്റെ പശ്ചാത്തലത്തില്‍ കാണാം . ഭാമതന്നെയാണ് ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ  പങ്കുവെച്ചിരിക്കുന്നത്. നിരവധിപേരാണ് താരത്തിന്റെ ചിത്രങ്ങൾ ഏറ്റെടുത്തിരിക്കുന്നത്.

Also Read:‘കത്തിതാഴെയിടൂ’ എന്ന് പൊലീസ്; ‘വെടിവെയ്ക്കൂ’ എന്ന് സാജു; യുകെയില്‍ ഭാര്യയേയും മക്കളേയും കൊന്ന സാജുവിനെ പൊലീസ് പിടികൂടൂന്ന ദൃശ്യങ്ങള്‍

2018 ൽ റിലീസ് ചെയ്ത ‘ഖിലാഫത്ത്’ എന്ന ചിത്രത്തിലാണ് ഭാമ അവസാനം അഭിനയിച്ചത് . പിന്നീട് 2020 ൽ ബിസിനസുകരനായ അരുണിനെ താരം വിവാഹം ചെയ്തു. എന്നാൽ പിന്നീട് കുടുംബ പ്രശ്നങ്ങളുടെ പേരിലും ഇവർ വാർത്തകളിൽ ഇടം നേടിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News