‘ഇപ്പോഴാണ് ഞാൻ കൂടുതൽ ശക്തയായത്’, ഒടുവിൽ നടി ഭാമ വെളിപ്പെടുത്തി താൻ ഒരു ‘സിംഗിള്‍ മദര്‍’; കരുത്തോടെയിരിക്കൂ കടന്നുപോകൂ എന്ന് ആരാധകർ

ഒരു കാലത്ത് മലയാള സിനിമയിൽ നിരവധി ആരാധകരെ സൃഷ്‌ടിച്ച നടിയായിരുന്നു ഭാമ. നിവേദ്യം അടക്കമുള്ള ഭാമയുടെ ചിത്രങ്ങൾ വലിയ സ്നേഹത്തോടെയായിരുന്നു പ്രേക്ഷകർ ഏറ്റെടുത്തത്. ഏറെക്കാലം സിനിമയിൽ നിന്ന് വിട്ടുനിന്ന ഭാമ സമൂഹ മാധ്യമങ്ങളിൽ സജീവമായിരുന്നു. ഇപ്പോഴിതാ ഇൻസ്റ്റഗ്രാമിൽ ഭാമ പങ്കുവെച്ച ഒരു വിഡിയോയും കുറിപ്പുമാണ് സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്.

ALSO READ: ‘ഇനി സ്വൽപ്പം പൂജയാകാം’, വോട്ടിങ് തുടങ്ങുന്നതിന് മുൻപ് ഇവിഎമ്മിൽ ആരതി ഉഴിഞ്ഞ് കോൺഗ്രസ് നേതാവിൻ്റെ കലാപരിപാടി; കേസെടുത്ത് പൊലീസ്

‘ഒരു സിംഗിള്‍ മദറാകുന്നത് വരെ ഞാന്‍ ഇത്രത്തോളം ശക്തയാണെന്ന് എനിക്ക് തന്നെ അറിയില്ലായിരുന്നു. കൂടുതല്‍ ശക്തയാകുക എന്നത് മാത്രമായിരുന്നു എനിക്ക് മുന്നിലുണ്ടായിരുന്ന ഏക വഴി. ഞാനും എന്റെ മകളും’, മകൾ ഗൗരിക്കൊപ്പമുള്ള ചിത്രം സമൂഹമാധ്യമത്തിൽ പങ്കുവച്ച് ഭാമ കുറിച്ചു.

ALSO READ: ‘മകന്റെ കൊലയാളിയുടെ വധശിക്ഷ കാണാൻ ജയിലിൽ എത്തി’, തൂക്കുന്നതിന് സെക്കന്റുകൾ ശേഷിക്കെ പ്രതിക്ക് മാപ്പ് നൽകി സൗദി പൗരൻ

അതേസമയം, ഭാമയും ഭർത്താവ് അരുണും വേർപിരിഞ്ഞു എന്ന തരത്തിൽ സമൂഹ മാധ്യമങ്ങളിൽ വാർത്തകൾ സജീവമായിരുന്നു. എന്നാൽ ഇരുവരും ഈ വാർത്തകളോട് ഒന്നും തന്നെ പ്രതികരിച്ചിട്ടില്ല. നിരവധി ആരാധകരാണ് ഭാമയുടെ ഈ ഇൻസ്റ്റഗ്രാം പോസ്റ്റിന് അഭിനന്ദന കമന്റുകൾ പങ്കുവെച്ചത്. ധൈര്യത്തോടെ കടന്നു പോകൂ…മുന്നോട്ട് തന്നെ..കരുത്തോടെയിരിക്കൂ…തുടങ്ങിയ കമന്റുകളാണ് പലരും പങ്കുവെക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News