അല്ലു അര്‍ജുന്‍ തന്നെ ട്വിറ്ററില്‍ ബ്ലോക്ക് ചെയ്‌തെന്ന് നടി ഭാനുശ്രീ മെഹ്‌റ

അല്ലു അര്‍ജുന്‍ തന്നെ ട്വിറ്ററില്‍  ബ്ലോക്ക് ചെയ്‌തെന്ന് നടി ഭാനുശ്രീ മെഹ്‌റ. അല്ലു അര്‍ജുന്റെ മലയാളത്തില്‍ വരന്‍ എന്ന പേരില്‍ റിലീസ് ചെയ്ത വരുഡു എന്ന ചിത്രത്തിലെ നായികയാണ് ഇവര്‍. അല്ലു അര്‍ജുന്‍ ബ്ലോക്ക് ചെയ്തു എന്ന സ്‌ക്രീന്‍ഷോട്ടും ഇവര്‍ പങ്കുവെച്ചിരുന്നു.

‘നിങ്ങള്‍ എപ്പോഴെങ്കിലും വഴി അറിയാതെ നിന്നുപോയിട്ടുണ്ടോ, ഒരു കാര്യം ഓര്‍മ്മിപ്പിക്കുന്നു ഞാന്‍ അല്ലു അര്‍ജുനൊപ്പം വരുഡുവില്‍ അഭിനയിച്ചു. എന്നാല്‍ പിന്നീട് എനിക്കൊരു ജോലിയും തുടര്‍ന്ന് ലഭിച്ചില്ല. പക്ഷേ എന്റെ പ്രതിസന്ധികളില്‍ രസം കണ്ടെത്താന്‍ ഞാന്‍ പഠിച്ചു – പ്രത്യേകിച്ചും ഇപ്പോള്‍ നോക്കൂ അല്ലു അര്‍ജുന്‍ എന്നെ ട്വിറ്ററില്‍ ബ്ലോക്ക് ചെയ്തു’- എന്നാണ് ഭാനുശ്രീ കുറിച്ചത്.

ഇതിനു പിന്നാലെ അല്ലു അര്‍ജുന്‍ ആരാധകര്‍ നടിക്കെതിരെ വിമര്‍ശനവുമായി എത്തിയിരുന്നു. വൈകാതെ മറ്റൊരു ട്വീറ്റുമായി ഭാനുശ്രീ എത്തുകയായിരുന്നു. അല്ലു തന്നെ ട്വിറ്ററില്‍ അണ്‍ബ്ലോക്ക് ചെയ്തു എന്ന സന്തോഷവാര്‍ത്തയുമായാണ് നടി എത്തിയത്. തന്റെ കരിയറിലെ തിരിച്ചടികളുടെ പേരില്‍ ഞാന്‍ അദ്ദേഹത്തെ ഒരിക്കലും കുറ്റം പറഞ്ഞിട്ടില്ലെന്നും താരം വ്യക്തമാക്കി.

എന്നാല്‍ അല്ലു ആരാധകരുടെ വിമര്‍ശനം തുടര്‍ന്നതോടെ മറ്റൊരു വിഡിയോയുമായി താരം എത്തി. വളരെ സംഭവ ബഹുലമായിരുന്നു ഇന്നത്തെ ദിവസം. ശുഭരാത്രി. എന്റെ ട്വീറ്റ് അല്ലു അര്‍ജുന്‍ ആരാധകരെ വേദനിപ്പിക്കാന്‍ ഉദ്ദേശിച്ചുള്ളതല്ല. ഞാനും അല്ലു ആരാധികയാണ്. എന്റെ സ്വന്തം കരിയറിലെ പ്രശ്‌നങ്ങളെക്കുറിച്ച് ഞാന്‍ തമാശ പറയുകയായിരുന്നു. നമുക്ക് സ്‌നേഹവും ചിരിയും പ്രചരിപ്പിക്കാം, വിദ്വേഷമല്ല- എന്നാണ് വിഡിയോയ്‌ക്കൊപ്പം കുറിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News