“വൈകിയതില്‍ ഭാവനയോട് ക്ഷമ ചോദിക്കുന്നു”; സോഷ്യല്‍മീഡിയയില്‍ വൈറലായി അജിത്തിന്റെ വീഡിയോ

സോഷ്യല്‍മീഡിയകളില്‍ വൈറലാകുന്നത് നടന്‍ അജിത്തിന്റെയും നടി ഭാവനയുടേയും ഒരു വീഡിയോയാണ്. അജിത്തിനെ കാണാനായി മഗിഴ തിരുമേനി സംവിധാനം ചെയ്യുന്ന ‘വിടാ മുയര്‍ച്ചി’ എന്ന സിനിമയുടെ ചിത്രീകരണം നടക്കുന്ന അസര്‍ബൈജാനിലാണ് ഭാവന എത്തിയത്.

കന്നഡ ചിത്രം ‘പിങ്ക് നോട്ടി’ന്റെ ചിത്രീകരണത്തിന്റെ ഭാഗമായി ഭാവനയും അസര്‍ബൈജാനിലുണ്ട്. അജിത്ത് അവിടെ ഉണ്ടെന്നറിഞ്ഞ ഭാവന വിടാ മുയര്‍ച്ചിയുടെ സെറ്റിലെത്തുകയായിരുന്നു. എന്നാല്‍ ഭാവന അവിടെ എത്തിയ സമയം അജിത്ത് അവിടെ ഇല്ലായിരുന്നു. തുടര്‍ന്ന് ഭാവന വന്നതറിഞ്ഞ് ഉടന്‍ തന്നെ അജിത്ത് അവിടേക്ക് എത്തുകയായിരുന്നു.

Also Read : ഒടിടിയെ മാറ്റിമറിക്കും; റിലയൻസും ഡിസ്നി സ്റ്റാറും ഒന്നിക്കുന്നു

എത്താന്‍ വൈകിയതിന് നടി ഭാവന ഉള്‍പ്പടെയുള്ള ആളുകളോട് അജിത്ത് ക്ഷമ ചോദിക്കുന്നതാണ് വീഡിയോ.”വൈകിയതില്‍ ഞാന്‍ വളരെ ഖേദിക്കുന്നു” എന്നാണ് അജിത് വിഡിയോയില്‍ പറയുന്നത്. ‘ഇല്ല, കുഴപ്പമില്ല. നിങ്ങള്‍ വൈകിയതിനാല്‍ ഞങ്ങളും കുറച്ച് വൈകിയാണ് വന്നത്’ എന്ന് ഭാവനയും മറുപടി നല്‍കി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News