‘പോരാടുക, മുന്നേറുക ഭാവനയെ പോലെ’, വേട്ടയാടിവർ പൊതുവേദികളിൽ ഇരുന്ന് കരയുമ്പോൾ പൊട്ടിച്ചിരിക്കുക ഭാവനയെ പോലെ

എങ്ങനെ പ്രതിസന്ധികളെ അതിജീവിക്കണം എന്ന് ചോദിച്ചാൽ ഭാവനയെ ചൂണ്ടിക്കാണിച്ചു കൊടുക്കാം വരും തലമുറകൾക്ക്. അത്രത്തോളം നിരവധി മനുഷ്യരുടെ കുത്തുവാക്കുകളിൽ നിന്നും ഉയിർത്തെഴുന്നേറ്റ യഥാർത്ഥ നായികയാണ് അവർ. താൻ അനുഭവിച്ച ഒരു ക്രൂരതയിൽ നിന്നും നീതിക്ക് വേണ്ടി ഏതറ്റം വരെയും പോകാൻ തയാറായ ഭാവന പോരാട്ടത്തിന്റെ പ്രതിരൂപം തന്നെയാണ്.

ALSO READ: ‘കോഫി കുടിക്കാൻ 1500 രൂപ, ബൈക്കില്‍ കറങ്ങാനും കൈകോര്‍ത്ത് നടക്കാനും 4000’, ഒരു വെറൈറ്റി ഡേറ്റിങ്; വൈറലായി യുവതിയുടെ പോസ്റ്റ്

തിരിച്ചു വരവിന്റെ ഏറ്റവും മനോഹരമായ നിമിഷങ്ങളിലാണ് ഇപ്പോൾ നടി ഭാവന. ധാരാളം സൈബർ ആക്രമണങ്ങളും മറ്റും നേരിടേണ്ടി വന്ന താരം ഒരു കാലഘട്ടത്തിന് ശേഷം ചിരിച്ചുകൊണ്ട് അഭിമുഖങ്ങളിലും മറ്റും പങ്കെടുക്കുന്നത് മലയാളി പ്രേക്ഷകരുടെ മനസ് നിറക്കുന്ന കാഴ്ചയാണ്. നടികർ എന്ന ടൊവിനോ ചിത്രത്തിന്റെ പ്രമോഷൻ പരിപാടികളിലും മറ്റും മനോഹരമായ ചിരിച്ച മുഖത്തോടെയാണ് ഭാവനയെ കാണാൻ കഴിഞ്ഞത്.

ALSO READ: ‘മോദിയോട് ഗോ ബാക് പറയാൻ മനുഷ്യരെ ചിന്തിപ്പിച്ചതിന്’, ചരിത്രത്തിൽ ആദ്യമായി ഒരു യൂട്യൂബർക്ക് കേരളത്തിൽ ഫാൻസ്‌ അസോസിയേഷൻ

കമൽ ഒരുക്കിയ നമ്മൾ എന്ന ചിത്രത്തിലൂടെ പരിമളം എന്ന ഒരു ചെറിയ കഥാപാത്രമായിട്ടാണ് ഭാവന ബിഗ് സ്‌ക്രീനിൽ എത്തിയത്. പിന്നീട് കുറഞ്ഞ ചിത്രങ്ങൾ കൊണ്ട് തന്നെ തെന്നിന്ത്യയിലെ തിരക്കുള്ള നായികയായി ഭാവന മാറുകയിരുന്നു. ജൂൺ 6 നു ജന്മദിനം ആഘോഷിക്കുന്ന ഭാവന കരിയറിലെ ഒരു ഇടവേളക്ക് ശേഷം വീണ്ടും സിനിമകളിൽ സജീവമായി കൊണ്ടിരിക്കുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News