‘കാലം മായ്ക്കാത്ത മുറിവുകളില്ലെന്നാണ്, പക്ഷേ യാഥാര്‍ത്ഥ്യം അതായിരിക്കണമെന്നില്ല’; ഹൃദയംതൊടുന്ന കുറിപ്പുമായി ഭാവന

Bhavana

മലയാളികള്‍ മനസിലേറ്റിയ പ്രിയ നടിയാണ് ഭാവന. ഇപ്പോഴിതാ അച്ഛനെ കുറിച്ച് വികാരനിര്‍ഭരമായ ഒരു കുറിപ്പ് പങ്കുവച്ചിരിക്കുകയാണ് താരം. തന്റെ അച്ഛന്റെ വേര്‍പാടിനെക്കുറിച്ചാണ് താരം കുറിപ്പില്‍ പറയുന്നത്. അച്ഛനൊപ്പമുള്ള ചിത്രം പങ്കുവച്ചായിരുന്നു താരത്തിന്റെ കുറിപ്പ്.

‘കാലം മായ്ക്കാത്ത മുറിവുകളില്ലെന്നാണ് ആളുകള്‍ പറയാറ്, പക്ഷേ യാഥാര്‍ത്ഥ്യം എപ്പോഴും അതായിരിക്കണമെന്നില്ല. ഓരോ ദിവസവും, ഓരോ നിമിഷവും, ഉയര്‍ച്ച താഴ്ചകളുണ്ടാകുമ്പോഴുമെല്ലാം ഞാന്‍ അച്ഛനെ മിസ് ചെയ്യുന്നു. എപ്പോഴും ഹൃദയത്തിലുണ്ട്.’- എന്നാണ് ഭാവന കുറിച്ചിരിക്കുന്നത്.

മിസ് യൂ അച്ഛ, അച്ഛനില്ലാത്ത ഒമ്പത് വര്‍ഷങ്ങള്‍ എന്നും ഭാവന ഹാഷ്ടാഗ് നല്‍കിയിട്ടുണ്ട്. ‘പോരാട്ടം തുടരുക. നീ തോല്‍ക്കുന്നത് കാണാന്‍ സ്വര്‍ഗത്തിലെ ആള്‍ ആഗ്രഹിക്കുന്നില്ലെന്ന’ ഉദ്ധരണിയും ഭാവന പങ്കുവച്ചിട്ടുണ്ട്.

2015 സെപ്റ്റംബറിലായിരുന്നു ഭാവനയുടെ അച്ഛന്‍ ബാലചന്ദ്രന്‍ അന്തരിച്ചത്. കാമറാമാനായിരുന്നു അദ്ദേഹം.

Also Read: ഞാനില്ലാതെ നീ സിനിമ ചെയ്യുന്നത് എനിക്ക് കാണണമെന്ന് ആസിഫിക്ക എന്നോട് പറഞ്ഞു; അനുഭവം പങ്കുവെച്ച് ബാഹുല്‍ രമേശ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News