ചിലപ്പോള്‍ അതിന്റെ തീവ്രത കുറയുമായിരിക്കും, പക്ഷേ ഞാന്‍ മരിക്കും വരെ ആ മുറിവ് ഉള്ളിലുണ്ടാകും: മനസ് തുറന്ന് ഭാവന

മലയാളികള്‍ക്ക് മാത്രമല്ല, എല്ലാ സിനിമാ പ്രേക്ഷകര്‍ക്കും ഒരുപാട് ഇഷ്ടമുള്ള ഒരു നടിയാണ് ഭാവന. എന്നാല്‍ മലയാള സിനിയമയില്‍ നിന്നും ഒരു നീണ്ട ഇടവേളയെടുത്തിരുന്നു താരം. കഴിഞ്ഞ അഞ്ച് വര്‍ഷത്തിലേറെ ആയി മലയാള സിനിമയില്‍ നിന്നും താരം മാറിനില്‍ക്കുകയായിരുന്നു. എന്നാല്‍ ഇപ്പോഴിതാ തന്റെ സ്വകാര്യ ജീവിതത്തെ കുറിച്ചും സിനിമാ ജിവിതത്തെ കുറിച്ചും മനസ് തുറക്കുകയാണ് താരം.

Also Read : ഒരു മാസം പ്രായമുള്ള കുഞ്ഞിന്റെ അമ്മയെ രാത്രി വീട്ടിലെത്തി കൂട്ടബലാത്സംഗം ചെയ്ത് ക്രൂരമായി കൊലപ്പെടുത്തി

തന്റെ അച്ഛന്‍ മരിച്ചിട്ട് എട്ട് വര്‍ഷം ആകാന്‍ പോകുന്നു എന്നും ആ വേദന താന്‍ മരിക്കുന്നത് വരെ ഉള്ളില്‍ ഉണ്ടാകുമെന്നും ഭാവന പറയുന്നു. ഒരു സ്വകാര്യ യൂട്യൂബ് ചാനലിനോടാണ് താരം തന്റെ മനസ് തുറക്കുന്നത്. തന്റെ ജീവതത്തില്‍ ഉണ്ടായ നഷ്ടങ്ങളെ കുറിച്ചും ഭാവന തുറന്നുപറയുന്നുണ്ട്.

Also Read : ഭാര്യയെ കഴുത്തു ഞെരിച്ചു കൊന്ന ശേഷം ഭര്‍ത്താവ് പൊലീസില്‍ കീഴടങ്ങി; സംഭവം വയനാട്ടില്‍

‘അച്ഛന്‍ മരിച്ചിട്ട് എട്ട് വര്‍ഷം ആകുകയാണ്. എല്ലാവരും പറയും സമയം നമ്മളെ സുഖപ്പെടുത്തും എന്ന്. അതൊക്കെ ഒരു മുറിവ് തന്നെയാണ്. ഉള്ളിലങ്ങനെ തന്നെ അതുണ്ടാകും. ഞാന്‍ മരിക്കുന്നത് വരെയും അച്ഛനെ ഞാന്‍ ഒരുപാട് മിസ് ചെയ്യും. ആ ഒരു വേദന ഉള്ളില്‍ ഉണ്ടാവും. കുറേക്കാലം കഴിയുമ്പോള്‍ ഓക്കെ ആവും എന്നല്ല, എല്ലാം ഉള്ളില്‍ തന്നെ ഉണ്ടാകും. ചിലപ്പോള്‍ അതിന്റെ തീവ്രത കുറഞ്ഞു കൊണ്ടിരിക്കും എന്നുള്ളതാണ്. ജീവിതം എന്ന് പറയുന്നത് ഇങ്ങനെ ആണല്ലോ. സന്തോഷം ഉണ്ടാകും വിഷമും ഉണ്ടാകും. ഒരു കേറ്റം കയറിയാല്‍ ഒരിറക്കം ഉണ്ടാകുമല്ലോ. അതുപോലെ തന്നെയാണ് എന്റെ ഒരു മാനസികാവസ്ഥ. എല്ലാം ശരിയായി ഇനി എന്റെ ലൈഫ് ഫുള്‍ ഹാപ്പിനെസ്സ് ആകുമെന്ന് ഞാന്‍ കരുതുന്നില്ല’, എന്നാണ് ഭാവന പറയുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News