‘ഞാനെന്താ പൂച്ചയോ കൊച്ചിയിലും അമേരിക്കയിലും പോയി അബോർഷൻ ചെയ്യാൻ? ആദ്യമൊക്കെ ഞെട്ടി, ഇപ്പോൾ ഞെട്ടാറില്ല’: ഭാവന

തിരിച്ചു വരവിന്റെ ഏറ്റവും മനോഹരമായ നിമിഷങ്ങളിലാണ് നടി ഭാവന. ധാരാളം സൈബർ ആക്രമണങ്ങളും മറ്റും നേരിടേണ്ടി വന്ന താരം ഒരു കാലഘട്ടത്തിന് ശേഷം ചിരിച്ചുകൊണ്ട് അഭിമുഖങ്ങളിലും മറ്റും പങ്കെടുക്കുന്നത് മലയാളി പ്രേക്ഷകരുടെ മനസ് നിറക്കുന്ന കാഴ്ചയാണ്. നടികർ എന്ന ടൊവിനോ ചിത്രത്തിന്റെ പ്രമോഷൻ പരിപാടികളിലാണ് ഭാവന ഇപ്പോൾ നിരന്തരമായി പങ്കെടുക്കുന്നത്.

അടുത്തിടെ താൻ നേരിട്ടിരുന്ന സൈബർ ആക്രമണങ്ങളെ കുറിച്ചും മറ്റും ഭാവന അഭിമുഖങ്ങളിൽ തുറന്നു പറഞ്ഞിരുന്നു. താൻ അബോര്ഷന് ചെയ്യാൻ പോയെന്ന തരത്തിൽ പലരും പറഞ്ഞിരുന്നെന്നും, കൊച്ചിയിലും അമേരിക്കയിലും താൻ ഓടി നടന്ന് അബോർഷൻ ചെയ്യുകയായിരുന്നു എന്ന തരത്തിലുള്ള പ്രചാരണങ്ങളാണ് പലയിടത്തും ഉണ്ടായതെന്നും ഭാവന അഭിമുഖത്തിൽ പറഞ്ഞു.

ALSO READ: ‘പറയുന്നത് മലയാളിയുടെ മാനവികത, അതുകൊണ്ട് തന്നെ സംഘികൾക്ക് കുരുപൊട്ടി തുടങ്ങി’, നിവിൻ പോളി ചിത്രം ‘മലയാളി ഫ്രം ഇന്ത്യ’ക്ക് നേരെ ഹേറ്റ് ക്യാമ്പയിൻ

ഭാവന പറഞ്ഞത്

ഞാൻ മരിച്ചുപോയെന്ന് കേട്ടിട്ടുണ്ട്, പുറത്ത് പറയാൻ കൊള്ളാത്ത പലതും ഞാൻ കേട്ടിട്ടുണ്ട്. ഞാൻ അമേരിക്കയിൽ പോയി അബോർഷൻ ചെയ്തു, കൊച്ചിയിൽ അബോർഷൻ ചെയ്തു, അബോർഷൻ ചെയ്തു ഞാൻ മരിച്ചു പോയി, അങ്ങനെ പലതും കേട്ടിട്ടുണ്ട്.

അഭിനയം തുടങ്ങി ഒന്നു-രണ്ട് വർഷത്തിനിടയിൽ ഇതെല്ലാം കേൾക്കുമ്പോൾ എന്താഇതെന്നൊക്കെ തോന്നും. അമേരിക്കയിൽ അബോർഷൻ ചെയ്തു, ആലുവയിൽ അബോർഷൻ ചെയ്തു, ചെന്നൈയിൽ ചെയ്തു… ഞാനെന്താ പൂച്ചയോ. അബോർഷൻ ഗോസിപ്പ് കേട്ട് ഞാൻ മടുത്തു. ഇതു കേട്ട് ആരെങ്കിലും ചോദിച്ചാല്‍, അബോർഷൻ ആണോ, എന്നാൽ ചെയ്തൂ എന്നങ്ങ് വിചാരിക്കു എന്നു പറയും.

ALSO READ: ഗോദ്റെജിൻ്റെ സ്വത്ത് ബന്ധുക്കൾ വീതിച്ചെടുത്തു, കമ്പനി രണ്ടായി പിളരുന്നു, 127 വർഷങ്ങളുടെ പാരമ്പര്യം ഇനി രണ്ടു ദിശയിൽ

ഇനി അതേക്കുറിച്ച് ചോദിക്കരുതെന്നും പറയും. കാരണം ഒരു പരിധി കഴിയുമ്പോൾ, ഇതു എന്താ ഞാന്‍ അബോര്‍ഷന്‍ ചെയ്യാന്‍ വേണ്ടിയാണോ വന്നേക്കുന്നതെന്ന് തോന്നും. അതു കേട്ട് കേട്ട് മടുത്തു. പിന്നൊരു സമയത്ത് ഞാനും അനുപ് ഏട്ടനും കല്യാണം കഴിഞ്ഞെന്നു വരെയായി. അങ്ങനെ ഞാന്‍ ഞെട്ടി, ഞെട്ടി ഇപ്പോ ഞാൻ ഞെട്ടാറില്ല. എന്തങ്കിലും ആയിക്കോട്ടെയെന്ന് കരുതും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News