‘അവസാനം എന്നെയൊന്ന് ഷൂട്ട് ചെയ്ത് കൊല്ലുമോ, എനിക്ക് വയ്യ എന്ന് പറയേണ്ട അവസ്ഥയായി’; അനുഭവം പങ്കുവെച്ച് ഭാവന

തന്റെ ഒരു കന്നട സിനിമയിലെ ഷൂട്ടിങ് അനുഭവങ്ങള്‍ പങ്കുവെച്ച് നടി ഭാവന. ബച്ചന്‍ എന്ന കന്നഡ സിനിമയില്‍ വില്ലന്മാര്‍ എന്നെ ഒരു സ്ഥലത്ത് നിന്ന് തള്ളി താഴെയിട്ട് ജീവനോടെ കുഴിച്ചു മൂടുന്ന സീനുണ്ടായിരുന്നു. വളരെ ബുദ്ധിമുട്ടിയാണ് അത് ഷൂട്ട് ചെയ്തതെന്ന് ഭാവന പറയുന്നു.

ആ സീന്‍ ഷൂട്ട് ചെയ്യാനായി നാലോ അഞ്ചോ ദിവസം വേണ്ടി വന്നു. എനിക്ക് ആലോചിക്കാന്‍ പോലും വയ്യാത്ത ഷൂട്ടിങ് എക്സ്പീരിയന്‍സായിരുന്നു അതെന്നും താരം ഒരു സ്വകാര്യ യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

‘ബച്ചന്‍ എന്ന കന്നഡ സിനിമയില്‍ വില്ലന്മാര്‍ എന്നെ ഒരു സ്ഥലത്ത് നിന്ന് തള്ളി താഴെയിട്ട് ജീവനോടെ കുഴിച്ചു മൂടുന്ന സീനുണ്ടായിരുന്നു. അത് ബെല്ലാരിയെന്ന സ്ഥലത്ത് വെച്ചായിരുന്നു ഷൂട്ട് ചെയ്തത്. ആ സീന്‍ ഷൂട്ട് ചെയ്യാനായി നാലോ അഞ്ചോ ദിവസം വേണ്ടി വന്നു. എനിക്ക് ആലോചിക്കാന്‍ പോലും വയ്യാത്ത ഷൂട്ടിങ് എക്സ്പീരിയന്‍സായിരുന്നു അത്.

ഒരൊറ്റ സീനിന് വേണ്ടി കഷ്ടപ്പെടുകയായിരുന്നു ഞാന്‍. റോപ്പ് ഇട്ടിട്ടാണ് എന്നെ അതില്‍ വീഴ്ത്തുന്നത്. വീണ് വീണ് അവസാനം ‘എന്നെയൊന്ന് പെട്ടെന്ന് കൊല്ലുമ്മോ പ്ലീസ്’ എന്ന് ചോദിച്ചു പോയി. കാരണം എനിക്ക് ആകെ മടുത്ത് വയ്യാത്ത അവസ്ഥയായിരുന്നു.

റോപ്പില്‍ കയറ്റുന്നു, താഴെയിടുന്നു, കയറ്റുന്നു, ഇടുന്നു. ഇത് തന്നെയായിരുന്നു. റീട്ടേക്ക് വന്നതല്ല പ്രശ്നമായത്. ഈ സീന്‍ പല പല ആംഗിളില്‍ നിന്ന് ഷൂട്ട് ചെയ്യാനുണ്ടായിരുന്നു. എന്റെ കഥാപാത്രം മരിച്ചതിന് ശേഷമാണ് നായകന്‍ പ്രതികാരം ചെയ്യാന്‍ പോകുന്നത്. അതുകൊണ്ട് വലിയ രീതിയിലാണ് അവര്‍ക്ക് ആ സീന്‍ ഷൂട്ട് ചെയ്യേണ്ടിയിരുന്നത്.

ഗജിനി സിനിമയിലെ വില്ലനായിരുന്നു ഈ പടത്തിലും വില്ലനായി എത്തിയത്. അദ്ദേഹം ‘ഞാന്‍ ഷൂട്ട് ചെയ്ത് കൊന്നോളാം. എന്താണ് നിങ്ങള് ഈ കാണിക്കുന്നത്. എന്തിനാണ് ഈ കുട്ടിയെ ഇങ്ങനെ കൊല്ലുന്നത്’ എന്ന് സംവിധായകനോട് ചോദിച്ചു. അവസാനം എനിക്ക് എന്നെയൊന്ന് ഷൂട്ട് ചെയ്ത് കൊല്ലുമോ, എനിക്ക് വയ്യെന്ന് പറയേണ്ട അവസ്ഥയായി,’ ഭാവന പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News