‘ഇനി ഫ്രഞ്ച് പാചക വിദഗ്ധ’; ലണ്ടന്‍ കോളേജില്‍ നിന്ന് പാചക കലയില്‍ ബിരുദം നേടി ബിന്ദു പണിക്കരുടെ മകള്‍ കല്യാണി

ഫ്രഞ്ച് പാചക കലയില്‍ ബിരുദം നേടി ബിന്ദു പണിക്കരുടെ മകള്‍ കല്യാണി. ലണ്ടനിലെ പ്രശസ്തമായ ലെ കോര്‍ഡര്‍ ബ്ല്യൂ കോളേജില്‍ നിന്നാണ് കല്യാണി ഫ്രഞ്ച് പാചക കലയില്‍ ബിരുദം നേടിയത്. തന്റെ ഏറ്റവും വലിയ ആഗ്രഹമാണ് സാധ്യമായിരിക്കുന്നതെന്ന് കല്യാണി പറയുന്നു.

Also Read- ഇന്ത്യന്‍ 2ന്റെ പ്രധാന ഭാഗങ്ങള്‍ കണ്ട് പൂര്‍ണതൃപ്തന്‍; ശങ്കറിന് 8 ലക്ഷം വില വരുന്ന വാച്ച് സമ്മാനമായി നല്‍കി കമല്‍ ഹാസന്‍

കോഴ്സ് ചെയ്യുന്നതിനിടയില്‍ പലതവണ നിര്‍ത്തിപ്പോയാലോ എന്ന് ചിന്തിച്ചിരുന്നുവെന്ന് കല്യാണി പറയുന്നു. എന്നാല്‍ എല്ലാ പ്രതിസന്ധികളും ബുദ്ധിമുട്ടുകളും തന്റെ ലക്ഷ്യത്തിനിടക്കുള്ള തടസങ്ങളായിരുന്നു. അതെല്ലാം അതിജീവിച്ച് ഒടുവില്‍ താന്‍ എവിടെവരെ എത്തിയെന്ന് തിരിച്ചറിയുന്നുവെന്നും കല്യാണി പറയുന്നു. ഇത് താന്‍ കരിയറായി തെരഞ്ഞെടുക്കുമോ എന്ന് അറിയില്ല. എങ്കിലും താന്‍ രൂപം നല്‍കി നേടിയെടുത്ത ഈ കഴിവ് തന്നോടൊപ്പം എപ്പോഴുമുണ്ടാകും. ഏകാന്തമായ വഴികളില്‍ തന്റെ പിന്നിലെ ശക്തിയും ധൈര്യവുമായി നിന്ന മാതാപിതാക്കള്‍ക്കും പ്രിയപ്പെട്ടവര്‍ക്കുംനന്ദി പറയുന്നതായും കല്യാണി കൂട്ടിച്ചേര്‍ത്തു.

Also Read- ‘ആ വൈറല്‍ വീഡിയോ ഭയപ്പെടുത്തുകയാണ്, അതില്‍ ഞാന്‍ അഭിമാനിക്കുന്നില്ല’; ‘ഗോഡ്ഫാദര്‍’ വീഡിയോയുടെ സൃഷ്ടാവ് പറയുന്നു

സമൂഹ മാധ്യമങ്ങളില്‍ നിരവധി ആരാധകരുള്ള താരമാണ് കല്യാണി. ബിന്ദു പണിക്കര്‍ക്കും സായി കുമാറിനുമൊപ്പമുള്ള റീലുകള്‍ കല്യാണി പങ്കുവെയ്ക്കാറുണ്ട്. ഇത് സോഷ്യല്‍ മീഡിയ ഏറ്റെടുക്കാറുമുണ്ട്. അഭിനയവും നൃത്തവും തനിക്ക് വഴങ്ങുമെന്ന് തെളിയിച്ച കല്യാണി കലാരംഗത്ത് സജീവമാകുമെന്ന് അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നു. എന്നാല്‍ അതെല്ലാം കാറ്റില്‍ പറത്തിയാണ് കല്യാണി വ്യത്യസ്ത മേഖല തെരഞ്ഞെടുത്തത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News