നടിയെ ആക്രമിച്ച കേസ്; തുറന്ന കോടതിയില്‍ അന്തിമവാദം കേള്‍ക്കണമെന്ന അതിജീവിതയുടെ ഹര്‍ജി ഇന്ന് പരിഗണിക്കും

dileep

നടിയെ ആക്രമിച്ച കേസില്‍, തുറന്ന കോടതിയില്‍ അന്തിമ വാദം കേള്‍ക്കണമെന്നാവശ്യപ്പെട്ട് അതിജീവിത സമര്‍പ്പിച്ച ഹര്‍ജി വിചാരണക്കോടതി ഇന്നു പരിഗണിക്കും. അടച്ചിട്ട കോടതിമുറിയ്ക്കുള്ളിലെ വാദം അവസാനിപ്പിക്കണമെന്നും കോടതിയില്‍ നടക്കുന്നത് പൊതുസമൂഹം അറിയണമെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

താന്‍ ഇരയല്ലെന്നും അതിജീവിതയാണെന്നും സ്വകാര്യതയുടെ വിഷയങ്ങളൊന്നും ഇക്കാര്യത്തിലില്ലെന്നും അതിജീവിത സമര്‍പ്പിച്ച ഹര്‍ജിയില്‍ വ്യക്തമാക്കിയിരുന്നു. അടച്ചിട്ട കോടതിയിലെ വാദം അവസാനിപ്പിക്കണമെന്നും കോടതിയിൽ നടക്കുന്ന കാര്യങ്ങൾ പൊതുസമൂഹം കൂടി അറിയട്ടെയെന്നും ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

താൻ ഇരയല്ല അതിജീവിത ആണെന്നും, സ്വകാര്യതയുടെ വിഷയങ്ങളൊന്നും ഇക്കാര്യത്തി ഇല്ലെന്നും വിചാരണക്കോടതിയിൽ നൽകിയ ഹർജിയിൽ അതിജീവിത വ്യക്തമാക്കിയിട്ടുണ്ട്. സുപ്രീം കോടതി മാർ​​ഗ നിർദ്ദേശത്തിൻ്റെ അടിസ്ഥാനത്തിലാണ് കേസിൻ്റെ വിചാരണ അടച്ചിട്ട കോടതിയിൽ നടന്നു വരുന്നത്.

Also Read :മുബൈയിൽ ബസ് ഡ്രൈവർ സീറ്റിലിരുന്ന് മദ്യവുമായി പിടിയിലായി, സംഭവം കുർള വെസ്റ്റിൽ നടന്ന അപകടത്തിന് പിന്നാലെ, വീഡിയോ വൈറൽ

ദിലീപിനെ അനുകൂലിച്ച് ഒരു ഓൺലൈൻ ചാനലിൽ നടത്തിയ പരാമർശത്തിൽ മുൻ ഡിജിപി ആർ ശ്രീലേഖയ്ക്കെതിരെ അതിജീവിത കഴിഞ്ഞ ദിവസം കോടതിയലക്ഷ്യ ഹർജിയും നൽകിയിരുന്നു. കേസിലെ പ്രധാന തെളിവായ മെമ്മറി കാർഡ് നിയമവിരുദ്ധമായി പരിശോധിച്ച സംഭവത്തിൽ അതിജീവിത നേരത്തേ കോടതിയിൽ അവിശ്വാസം രേഖപ്പെടുത്തിയിരുന്നു.

ഇക്കാര്യം ചൂണ്ടിക്കാട്ടി കഴിഞ്ഞ ദിവസം രാഷ്ട്രപതിക്ക് കത്തയക്കുകയും ചെയ്തിട്ടുണ്ട്. നിലവിൽ കേസിന്റെ പ്രോസിക്യൂഷൻ ഭാഗത്തിന്റെ അന്തിമവാദമാണ് വിചാരണ കോടതിയിൽ നടക്കുന്നത്. ഒരു മാസത്തിനകം വിചരണ പൂർത്തിയാക്കി കേസ് വിധി പറയാനായി മാറ്റാനാണ് കോടതി ശ്രമിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News