‘അഡ്ജസ്റ്റ്മെന്റിന് തയ്യാറാണോയെന്ന് സംവിധായകൻ ഹരിഹരൻ ചോദിച്ചു…’: വെളിപ്പെടുത്തലുമായി നടി ചാർമിള

സംവിധായകൻ ഹരിഹരൻ തന്നോട് അഡ്ജസ്റ്റ്മെന്‍റ് ചോദിച്ചെന്ന വെളിപ്പെടുത്തലുമായി നടി ചാർമിള. തന്റെ സുഹൃത്തായ വിഷ്ണുവെന്ന നടനോടാണ് താൻ അഡ്ജസ്റ്റ്മെന്റിന് തയ്യാറാണോയെന്ന് ഹരിഹരൻ ചോദിച്ചത്. ഹരിഹരൻ പരിണയം എന്ന സിനിമ എടുക്കുന്നുണ്ടെന്നും വന്ന് പരിചയപ്പെടണമെന്നുമായിരുന്നു പറഞ്ഞത്. അഡ്ജസ്റ്റ്മെന്റിന് തയാറല്ലെന്ന് പറഞ്ഞപ്പോൾ ആ സിനിമയിൽ നിന്നും തനിക്കും സുഹൃത്ത് വിഷ്ണുവിനും അവസരം നഷ്ടമായി.

Also Read; ‘വിനോദസഞ്ചാര ലോകഭൂപടത്തിൽ കേരളത്തിന്റെ തിളക്കമേറ്റിയ വ്യക്തി…’; ചീഫ് സെക്രട്ടറി ഡോ. വി വേണുവിന് ആശംസകളറിയിച്ച് മുഖ്യമന്ത്രി

ഹേമ കമ്മിറ്റി റിപ്പോർട്ട് വന്നതിനു പിന്നാലെ മലയാള സിനിമ മേഖലയിലെ ധാരാളമാളുകളാണ് തങ്ങൾക്കുണ്ടായ ദുരനുഭവങ്ങൾ പങ്കുവെച്ച് മുന്നോട്ട് വന്നത്. ഓരോരുത്തരുടെയും പരാതികളുടെ അടിസ്ഥാനത്തിൽ പൊലീസ് കേസെടുത്ത് വരികയാണ്. അത്തരമൊരു സന്ദർഭത്തിലാണ് മലയാള സിനിമയിലെ തന്നെ പഴയകാല മുഖമായിരുന്ന ചാർമിള രംഗത്ത് വന്നത്.

Also Read; ‘നാടിനൊപ്പം നില്‍ക്കാന്‍ സമ്പാദ്യകുടുക്ക പൊട്ടിക്കുന്ന കുരുന്നുകള്‍, നാളെയുടെ പ്രതീക്ഷയാണ് കേരളത്തിന്റെ കുഞ്ഞുങ്ങള്‍’; വൈറലായി മന്ത്രി വീണാ ജോര്‍ജിന്റെ എഫ്ബി പോസ്റ്റ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News