കാതൽ ഒരു ചരിത്രവും മമ്മൂക്ക മഹാനടനും, ഇന്റിമേറ്റ് സീൻ വന്ന് കഴിഞ്ഞാൽ ചാനൽ മാറ്റുന്ന കുടുംബപ്രേക്ഷകരിലേക്ക് സിനിമ കൂടുതൽ എത്തി; ചിന്നു ചാന്ദിനി

പേര് പോലെ തന്നെ ആഴമുള്ള കഥയുമായി മമ്മൂട്ടി ചിത്രം കാതൽ തിയേറ്ററിൽ പ്രദർശനം തുടരുകയാണ്. ഇറങ്ങി ദിവസങ്ങൾ കടന്നുപോയിട്ടും സമൂഹ മാധ്യമങ്ങളിൽ കാതലിനെ കുറിച്ചുള്ള ചർച്ചകൾ പുരോഗമിക്കുകയാണ്. ഇപ്പോഴിതാ സിനിമയിലെ ഒരു അഭിനേതാവായ ചിന്നു ചാന്ദിനി ചിത്രത്തെക്കുറിച്ച് പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്.

കാതൽ എന്ന ചിത്രം ഒരു പുതിയ ചരിത്രമാണെന്നും മമ്മൂട്ടിയെ പോലെ ഒരു മഹാനടൻ ആ ചിത്രം ഏറ്റെടുത്ത് ചെയ്യാൻ കാണിച്ചത് വലിയ കാര്യമാണെന്നും ചിന്നു പറഞ്ഞു. ഇന്റിമേറ്റ് സീനുകൾ ചിത്രത്തിൽ കാണിക്കാതിരുന്നത് ഫാമിലി ഓഡിയൻസിനടുത്തേക്ക് ചിത്രം കൂടുതലായി എത്താൻ കാരണമായിട്ടുണ്ടെന്നും എൽ.ജി.ബി.ടി.ക്യു കഥകളിൽ ഫിസിക്കലായിട്ടുള്ള ഇന്റിമസിക്ക് വലിയ പ്രാധാന്യമുണ്ടെന്നും പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ചിന്നു പറഞ്ഞു.

ALSO READ: സീരിയലുകളിൽ ഒരു മുസ്‌ലിമിന്റെയോ ദളിതന്റെയോ കഥയില്ല; സാംസ്കാരിക മേഖലയിലെ സംഘപരിവാർ കടന്നു കയറ്റങ്ങൾക്കെതിരെ തുറന്നടിച്ച് നടി ഗായത്രി

ചിന്നു പറഞ്ഞത്

കാതൽ എന്ന സിനിമ ശരിക്കും ഒരു ചരിത്രമാണ്. പാർശ്വവൽക്കരിക്കപ്പെട്ട ഒരു സമൂഹത്തിന്റെ കഥ എല്ലാവർക്കും മനസ്സിലാവുന്ന രീതിയിൽ പറയാൻ ശ്രമിക്കുന്ന ഒരു സിനിമയാണ് കാതൽ. വളരെ സെൻസിറ്റീവായിട്ടാണ് അത് ചെയ്തിട്ടുള്ളത്. മമ്മൂക്കയെ പോലെ മഹാനായ ഒരു നടൻ അഭിനയിക്കുകയും നിർമിക്കുകയും ചെയ്യുന്നു എന്നതാണ് വലിയ കാര്യം.

എന്റെ കാഴ്ചപ്പാട് തെറ്റാണോ എന്നെനിക്കറിയില്ല. പലപ്പോഴും എൽ.ജി.ബി.ടി.ക്യു കഥകളിൽ ഫിസിക്കലായിട്ടുള്ള ഇന്റിമസിക്ക് വലിയ പ്രാധാന്യം കൊടുക്കുന്നുണ്ട്. എൽ.ജി.ബി.ടി.ക്യു മാത്രമല്ല ഒരു ഹെട്രോസെക്ഷ്വൽ കപ്പിളിന്റെ ആണെങ്കിലും ഒരുപക്ഷെ കുടുംബ പ്രേക്ഷകരെ അത് പ്രയാസപ്പെടുത്തിയേക്കാം. ഇന്നും ടി.വിയിൽ എന്തെങ്കിലും ഒരു ഇന്റിമേറ്റ് സീൻ വന്ന് കഴിഞ്ഞാൽ ആ ചാനൽ മാറ്റുകയോ അല്ലെങ്കിൽ ആ റൂമിൽ നിന്ന് രണ്ട് മൂന്ന് പേര് എണീറ്റ് പോവുകയോ ചെയ്യും. പക്ഷെ വ്യക്തിപരമായി എനിക്ക് തോന്നുന്നത്, അത് കാതൽ എന്ന സിനിമ ഒരുപാടാളുകൾക്ക് ആക്സസിബിൾ ആക്കിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here