‘ടിടിസി കഴിഞ്ഞപ്പോഴേക്കും വിവാഹം, ഒടുവിൽ ഡിവോഴ്‌സ്, അതുകൊണ്ട് ജാതകത്തിൽ ഒരു കാര്യവുമില്ല, നാട്ടുകാരെ കുറിച്ച് ചിന്തയും വേണ്ട’, ചിത്ര പറയുന്നു

‘ന്നാ താൻ കേസ് കൊട്’ എന്ന ചിത്രത്തിലൂടെ മലയാളികൾക്ക് പ്രിയങ്കരിയായ നടിയാണ് ചിത്ര. സിനിമയിലെ സുമലതയെയും സുരേഷേട്ടനെയും പ്രേക്ഷകര്‍ ഏറ്റെടുത്തിരുന്നു. രാജേഷ് മാധവനും ചിത്രയും വീണ്ടും ഒന്നിക്കുന്ന പുതിയ ചിത്രത്തിനും വലിയ പ്രേക്ഷക പിന്തുണയാണ് ഉള്ളത്. ഇപ്പോഴിതാ സിനിമയിലേക്ക് എത്തിയതിനെ കുറിച്ചും തന്റെ മുൻകാല ജീവിതത്തെ കുറിച്ചും തുറന്നു പറയുകയാണ് ചിത്ര. പ്രമുഖ ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു ചിത്ര വിശേഷങ്ങൾ പങ്കുവെച്ചത്.

ചിത്ര പറഞ്ഞത്

Also Read: സിംഗിൾ ആയി വന്ന സിങ്കത്തെ മലർത്തിയടിച്ച് ടീമായി വന്ന മഞ്ഞുമ്മൽ ബോയ്‌സ്; തമിഴ്‌നാട് കളക്ഷനിൽ റെക്കോർഡ് നേട്ടം

20,21 വയസിലൊക്കെ കല്യാണം കഴിഞ്ഞിരുന്നു. ഒന്നാമത് സാധാരണ കുടുംബമാണ്. ജാതകം നോക്കുന്നുണ്ടായിരുന്നു. കല്യാണത്തിന്റെ വലിയ കാര്യങ്ങള്‍ ഒന്നും അറിയില്ല. വീട്ടുകാര്‍ തീരുമാനിച്ചു കല്യാണം കഴിഞ്ഞു. അങ്ങനെയായിരുന്നു. പ്ലസ് ടു കഴിഞ്ഞു ടിടിസി കഴിഞ്ഞപ്പോഴേക്കും എന്റെ കല്യാണം കഴിഞ്ഞു. പക്ഷെ ഡിവോഴ്‌സ് ആയി. അത് കഴിഞ്ഞിട്ട് ഇപ്പോള്‍ എട്ട് വര്‍ഷമായി. സിനിമയിലേക്ക് വന്നിട്ട് ഒന്നര വര്‍ഷം ഒക്കെ ആയതേ ഉള്ളു.

ഞാന്‍ പിന്നെ നാട്ടുകാരെ കുറിച്ചൊന്നും ചിന്തിക്കുന്നില്ല. നമ്മള്‍ നമ്മുടെ കാര്യം നോക്കി പോവുക എന്നേ ഉള്ളു. ജാതകം ഒക്കെ നോക്കി തന്നെയായിരുന്നു അന്ന് കല്യാണം. അതിലൊന്നും ഒരു കാര്യവുമില്ല, മാനസികമായ പൊരുത്തം തന്നെയാണ് വലുത് എന്ന് മനസിലായി. രാജേഷ് മാധവനുമൊത്തുള്ള ആ ഫോട്ടോ കണ്ട് കുറേപേര്‍ അഭിനന്ദനങ്ങള്‍ ഒക്കെ അയച്ചിരുന്നു. നിങ്ങള്‍ ഒന്നാവേണ്ടവര്‍ തന്നെ ആയിരുന്നു. ഇത് ഇങ്ങനെ തന്നെയേ വരൂ എന്ന് അറിയാമായിരുന്നു എന്നൊക്കെ കുറച്ചു പേര്‍ കമന്റിടുകയും വിളിച്ച് പറയുകയും ഒക്കെ ചെയ്തു.

Also Read: ‘ഏറ്റവും ക്രൂരമായ ഭാഗം, ആ സീൻ ഷൂട്ട്‌ ചെയ്യേണ്ടതിന്റെ തലേന്ന് രാത്രി, അവസാനപടിയായി 30 മില്ലി വോഡ്ക പൃഥ്വിയെ കൊണ്ട് കുടിപ്പിച്ചു’

രാജേഷേട്ടന്റെ ഒരു ബെസ്റ്റ് ഫ്രണ്ട് വിളിച്ച് പറഞ്ഞു, ഇന്നലെ കൂടി രാജേഷേട്ടനെ കണ്ടതാണ്. എന്നിട്ടും എന്നോടൊന്നും പറഞ്ഞില്ല. അങ്ങനെ ചിലരും പറഞ്ഞു. പക്ഷെ ഇപ്പോള്‍ എല്ലാവര്‍ക്കും മനസിലായിട്ടുണ്ട്. സിനിമയുടെ പൂജയുടെ ചിത്രങ്ങള്‍ ഒക്കെ വന്നിട്ടും കല്യാണം തന്നെ ആണെന്ന് വിചാരിക്കുന്നവര്‍ ഉണ്ട്.

യഥാര്‍ത്ഥ ജീവിതത്തില്‍ കല്യാണം കഴിക്കുന്നതിനെക്കുറിച്ച് വല്ലാതെ ചിന്തിച്ചിട്ടില്ല. വീട്ടുകാര്‍ ഒക്കെ നിര്‍ബന്ധിക്കുമ്പോള്‍, എന്നെ സപ്പോര്‍ട്ട് ചെയ്യുകയും മനസിലാക്കുകയും ചെയ്യുന്ന ഒരാളാണ് വരുന്നതെങ്കില്‍ തീര്‍ച്ചായയും നോക്കും. ഇനി ജാതകമേ നോക്കാന്‍ പ്ലാന്‍ ഇല്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News