മദ്യലഹരിയിലായിരുന്ന യാത്രക്കാരന്‍ മോശമായി പെരുമാറി; വിമാനയാത്രയ്ക്കിടെയുണ്ടായ അനുഭവം പങ്കുവെച്ച് യുവ നടി

വിമാനയാത്രക്കിടെ മറ്റൊരു യാത്രക്കാരനില്‍ നിന്നും മോശം പെരുമാറ്റമുണ്ടായെന്ന പരാതിയുമായി യുവ നടി. മുംബൈയില്‍ നിന്ന് കൊച്ചിയിലേക്കുള്ള യാത്രക്കിടെ എയര്‍ ഇന്ത്യ വിമാനത്തില്‍ സഹയാത്രികന്‍ അപമര്യാദയായി പെരുമാറുകയായിരുന്നുവെന്ന് നടി പൊലീസില്‍ പരാതി നല്‍കി.

Also Read : സ്‌കൂട്ടറില്‍നിന്ന് വീണ മൂന്നുവയസ്സുകാരന്‍ ബസ്സിനടിയില്‍പ്പെട്ട് മരിച്ചു

മദ്യലഹരിയിലായിരുന്ന യാത്രക്കാരന്‍ തൊട്ടടുത്ത സീറ്റിലിരുന്ന് മോശമായി പെരുമാറിയെന്നും സംഭവം നടന്നശേഷം വിമാനത്തിലെ ക്യാബിന്‍ ക്രൂ അംഗങ്ങളുടെ പരാതി പറഞ്ഞിട്ടും യാതൊരു ഇടപെടലും ഉണ്ടായില്ലെന്നും യുവനടി ആരോപിച്ചു. വിമാനജീവനക്കാരോട് പരാതിപ്പെട്ടപ്പോള്‍ തന്റെ സീറ്റ് മാറ്റി ഇരുത്തുക മാത്രമാണ് ചെയ്തതെന്നും പൊലീസിനോട് പരാതിപ്പെടാന്‍ ആയിരുന്നു എയര്‍ഇന്ത്യ അധികൃതരുടെ പ്രതികരണമെന്നും നടി പറയുന്നു.

Also Read : ‘നിധിൻ സർ സൂപ്പറാ’; വൈറലായി തൃശ്ശൂർ സിറ്റി പൊലീസ് കമ്മീഷണറുടെ ഫേസ്ബുക്ക് പോസ്റ്റ്

സംഭവത്തില്‍ ഉചിതമായ നടപടി വേണമെന്നും, വിമാനയാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കണമെന്നും നടി ആവശ്യപ്പെട്ടു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. തന്റെ ഇന്‍സ്റ്റാഗ്രാം പേജിലൂടെ ആണ് താരം ദുരനുഭവം വെളിപ്പെടുത്തിയത്. കൊച്ചിയിലെത്തിയ ശേഷമാണ് ഇവര്‍ പൊലീസിന് പരാതി നല്‍കിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News