‘നിർഭാഗ്യവശാൽ എന്റെ പേരും അതിനോടൊപ്പം ചേർക്കപ്പെട്ടു, എനിക്കൊപ്പം നിന്ന് ധൈര്യം തന്നത് അവരാണ്’

സോഷ്യൽമീഡിയയിൽ തനിക്കെതിരെ ഉയരുന്ന വിമർശനത്തിൽ മറുപടി നൽകി നടി ധന്യ ബാലകൃഷ്ണ. 2012ൽ തമിഴ് ജനതയെ പരിഹസിച്ച് സോഷ്യൽമീഡിയയിൽ പോസ്റ്റ് പങ്കുവച്ചുവെന്ന രീതിയിലാണ് നടിക്കെതിരെ ഉയരുന്ന വിമർശനം. 12 വർഷം മുമ്പ് വ്യക്തത വരുത്തിയ കാര്യമാണ് ഇപ്പോൾ തന്റെ പേരിൽ വീണ്ടും പ്രചരിക്കുന്നതെന്നും ഈ സംഭവത്തിൽ താൻ നിസഹായയാണെന്നും നടി പറയുന്നു.

also read: അവഗണനകൾക്കിടയിലും എൽകെ അദ്വാനിക്ക് ഭാരത് രത്‌ന

‘‘എന്റെ പ്രഫഷനെ വച്ച് ഞാൻ പറയുന്നു, അത്തരമൊരു പ്രസ്താവന താൻ നടത്തിയിട്ടില്ല. 12 വർഷങ്ങൾക്ക് മുമ്പ് തന്നെ അതിൽ വ്യക്തത വരുത്തിയിരുന്നു. ട്രോളുകൾക്കായി ചിലർ ഉണ്ടാക്കിയ സ്ക്രീൻഷോട്ട് ആണത്. എനിക്കും കുടുംബത്തിനും പല തരത്തിലുള്ള ഭീഷണികൾ വന്നത് മൂലമാണ് 12 വർഷത്തോളമായി ഒന്നും പുറത്ത് പറയാതിരുന്നത്. ഞാൻ തമിഴ് സിനിമയിലൂടെയാണ് കരിയർ ആരംഭിച്ചത്. ഇവിടെ ജോലി ചെയ്യുന്നതിൽ ഞാനെന്നും തമിഴകത്തോട് കടപ്പെട്ടവളായിരിക്കും. എനിക്ക് നിരവധി തമിഴ് സുഹൃത്തുക്കളുമുണ്ട്. തമാശയായി പോലും ഇത്തരമൊരു പ്രസ്താവന നടത്തിയിട്ടില്ല എന്നാണ് ധന്യ പറയുന്നത്.

തമിഴ് പ്രേക്ഷകരാണ് എന്റെ ആദ്യ ഓഡിയൻസ്. ഈ വർഷക്കാലം എനിക്കൊപ്പം നിന്ന് ധൈര്യം തന്നതും അവരാണ്. രാജാ റാണി, നീ താനെ എൻ പൊൻ വസന്തം. കാർബൺ എന്നിങ്ങനെ മൂന്ന് തമിഴ് സിനിമകളും വെബ് സീരിസും ചെയ്തത് ഈ സംഭവം നടന്നതിനുശേഷമാണ്. എനിക്കൊരു തരത്തിലുള്ള ബുദ്ധിമുട്ടും ഉണ്ടായിട്ടില്ല.ആ പ്രസ്താവനയിലുള്ളത് എന്റെ വാക്കുകളുമല്ല. നിർഭാഗ്യവശാൽ എന്റെ പേരും അതിനോടൊപ്പം ചേർക്കപ്പെട്ടുവെന്നും താരം പറഞ്ഞു.

ഐശ്വര്യ രജനികാന്ത് സംവിധാനം ചെയ്യുന്ന ലാൽസലാം സിനിമയിൽ ധന്യ അഭിനയിക്കുന്നുണ്ട്. അതുകൊണ്ടു തന്നെ ബുദ്ധിമുട്ടു നേരിടേണ്ടി വന്ന രജനികാന്ത് സാറിനോടും ഐശ്വര്യ രജനികാന്തിനോടും രജനി സാറിന്റെ ആരാധകരോടും ക്ഷമ ചോദിക്കുന്നു എന്നും ധന്യ പറഞ്ഞു. തമിഴ് ജനതയോടും നടി മാപ്പുചോദിച്ചു. . ഈ സാഹചര്യത്തിൽ താരം ബലഹീനയും നിസഹായയുമാണ്. നിങ്ങൾ തന്നെ ഈ വിഷയത്തില്‍ സത്യം കണ്ടെത്തുമെന്നാണ് എന്റെ വിശ്വാസം.’’ എന്നാണ് ധന്യ ബാലകൃഷ്ണ പറഞ്ഞു.

also read: എല്ലാം യോഗിയുടെ ഉത്തർപ്രദേശിന്‌ മാത്രം; ബജറ്റിൽ കേന്ദ്രം കേരളത്തിന് നൽകുന്നത് അവകാശവാദം മാത്രം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News