ഭര്‍ത്താവിന്റെ ചിത്രം വലിച്ചുകീറി ഡിവോഴ്‌സ് ആഘോഷമാക്കി നടി ശാലിനി; ചിത്രങ്ങള്‍ വൈറല്‍

പരസ്പരം യോജിച്ച് പോകാന്‍ സാധിച്ചില്ലെങ്കില്‍ ജീവിതത്തില്‍ വിവാഹമോചനം അനിവാര്യമാണ്. എന്നാല്‍ പലര്‍ക്കും അങ്ങനെയൊരു തീരുമാനം ഉള്‍ക്കൊള്ളാന്‍ സാധിക്കില്ല. പലരും സഹിച്ച് വിവാഹ ബന്ധം നിലനിര്‍ത്തും. എന്നാല്‍ വിവാഹമോചനം ആഘോഷമാക്കിയിരിക്കുകയാണ് തമിഴ് സീരിയലിലൂടെ പ്രശസ്തയായ നടി ശാലിനി. താരം പങ്കുവച്ച ഡിവോഴ്‌സ് ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ വൈറലായിരിക്കുകയാണ്.

View this post on Instagram

A post shared by shalini (@shalu2626)


മുള്ളും മലരും എന്ന സീരിയലിലൂടെ ശ്രദ്ധേയയായ താരമാണ് ശാലിനി. ഭര്‍ത്താവിനൊപ്പമുള്ള ചിത്രം വലിച്ചു കീറിയാണ് താരം ഡിവോഴ്‌സ് ആഘോഷമാക്കിയത്. ജീവിതത്തില്‍ 99 പ്രശ്‌നങ്ങളുണ്ടാകുമെന്നും അതിലൊന്നല്ല ഭര്‍ത്താവെന്നും താരം പറയുന്നു. ഒരു മോശം ദാമ്പത്യം ഉപേക്ഷിക്കുന്നതില്‍ കുഴപ്പമില്ല. കാരണം നിങ്ങള്‍ സന്തോഷവാനായിരിക്കാന്‍ അര്‍ഹനാണ്. നിങ്ങളുടെ കുട്ടികള്‍ക്കും മികച്ച ഭാവി സൃഷ്ടിക്കാന്‍ ആവശ്യമായ മാറ്റങ്ങള്‍ വരുത്തണമെന്നും താരം പറയുന്നു.

വിവാഹമോചനം ഒരു പരാജയമല്ല. ഇത് നിങ്ങള്‍ക്ക് ഒരു വഴിത്തിരിവാണ്. വിവാഹബന്ധം ഉപേക്ഷിച്ച് ഒറ്റയ്ക്ക് നില്‍ക്കാന്‍ ഒരുപാട് ധൈര്യം ആവശ്യമാണ്. അതിനാല്‍ തന്റെ എല്ലാ ധൈര്യശാലികള്‍ക്കും ഇത് സമര്‍പ്പിക്കുന്നുവെന്നും ശാലിനി പറയുന്നു. ഭര്‍ത്താവിന്റെ ചിത്രത്തില്‍ ചവിട്ടുന്ന ഫോട്ടോയും താരം പങ്കുവെച്ചിട്ടുണ്ട്. റിയാസാണ് ശാലിനിയുടെ ഭര്‍ത്താവ്. ഇവര്‍ക്ക് ഒരു മകളുമുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration