‘അതിലെ സത്യാവസ്ഥ എനിക്കും മണിച്ചേട്ടനും അറിയാം, ഇനി അതിന്മേൽ സംസാരിക്കാൻ ആഗ്രഹിക്കുന്നില്ല’: ദിവ്യ ഉണ്ണി

മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട നടിയാണ് ദിവ്യ ഉണ്ണി. ബാല താരമായാണ് സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത്. പിന്നീട് ദിവ്യഉണ്ണി നായികയായി എത്തുന്നത് വിനയന്‍ സംവിധാനം ചെയ്ത കല്യാണ സൗഗന്ധികം എന്ന ചിത്രത്തിലൂടെയാണ്. തുടര്‍ന്ന് നിരവധി സിനിമകളിൽ നായികയായും സഹനടിയായും ദിവ്യ ഉണ്ണി തന്റെ അഭിനയ മികവ് തെളിയിച്ചു. മലയാളത്തിന് പുറമെ തമിഴ് , തെലുങ് തുടങ്ങിയ ഭാഷ ചിത്രങ്ങളിലും നടി തന്റേതായ മികവ് തെളിയിച്ചിട്ടുണ്ട്. ദിവ്യ ഉണ്ണി വിവാഹശേഷം നൃത്തത്തിലേക്ക് കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയായിരുന്നു.

ദിവ്യ ഉണ്ണിയും കലാഭവൻ മണിയും തമ്മിൽ എന്തോ ഒരു പ്രശ്നമുണ്ടെന്നും ദിവ്യക്ക് നടന്റെ നായികയായി അഭിനയിക്കാൻ താല്പര്യമില്ല എന്ന തരത്തിലുള്ള ചർച്ചകൾ ഇപ്പോഴും സിനിമ മേഖലയിൽ ഉയർന്ന് കേൾക്കുന്ന വിവാദങ്ങളിൽ ഒന്നാണ്. അതിനെക്കുറിച്ച് സംസാരിക്കുകയാണ് നടി ഇപ്പോൾ. ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് നടി ഈക്കാര്യം വ്യക്തമാക്കിയത്.

Also read; ‘വയ്യാതെ കിടന്നപ്പോള്‍ കാണാന്‍ വരുമെന്ന് പ്രതീക്ഷിച്ചത് നിന്നെ മാത്രമാണ്, പക്ഷേ നീ വന്നില്ല, ആ നടി എന്റെ മുന്നില്‍ പൊട്ടിക്കരഞ്ഞു’: ലാല്‍ജോസ്

ഇതേവിഷയത്തിൽ നടി ഇപ്പോൾ പ്രതികരിച്ചിരിക്കുന്നത് ഏറെ ശ്രദ്ധ നേടുകയാണ്. താന്‍ പണ്ട് ഒരു അഭിമുഖത്തില്‍ ഇതേ വിഷയത്തെ കുറിച്ച് സംസാരിച്ചിട്ടുണ്ടെന്നും ഇനി അതിനെപ്പറ്റി സംസാരിക്കാന്‍ ആഗ്രഹമില്ലെന്നും ദിവ്യ ഉണ്ണി പറഞ്ഞു. ആദ്യമായും അവസാനമായും ആ വിഷയത്തിനെപ്പറ്റി സംസാരിച്ചത് ആ അഭിമുഖത്തിലാണെന്നും ഇനി അത് പറയാന്‍ തനിക്ക് കഴിയില്ലെന്നും ദിവ്യ ഉണ്ണി കൂട്ടിച്ചേർത്തു. സത്യാവസ്ഥ എന്താണെന്ന് തനിക്കും കലാഭവന്‍ മണിക്കും അറിയാം. അദ്ദേഹം മരിച്ചതിന് ശേഷം വീണ്ടും അതിനെപ്പറ്റി സംസാരിക്കുന്നത് തന്റെ ഭാഗം ന്യായീകരിക്കുന്നതിന് തുല്യമാണെന്നും ദിവ്യ ഉണ്ണി പറഞ്ഞു.

‘ഈ വിഷയത്തില്‍ എനിക്ക് പറയാനുള്ളത് പണ്ട് ഒരു ഇന്റര്‍വ്യൂവില്‍ പറഞ്ഞിട്ടുള്ളതാണ്. എന്താണ് അന്ന് സംഭവിച്ചതെന്നും അത് കഴിഞ്ഞുണ്ടായ സംഭവങ്ങളെപ്പറ്റിയും സംസാരിച്ചിരുന്നു. ആദ്യമായും അവസാനമായും എനിക്ക് പറയാനുള്ളത് അന്ന് പറഞ്ഞു. ഇനി അതിനെപ്പറ്റി സംസാരിക്കാന്‍ ആഗ്രഹമില്ല.

Also read: ‘എനിക്കിപ്പോള്‍ ചിരിക്കാനാവില്ല, ചുണ്ടിന് വലിപ്പം തോന്നിക്കാനായി അത് ചെയ്തത് പ്രശ്‌നമായി’; ദയനീയ അവസ്ഥ വെളിപ്പെടുത്തി ഗായിക മേഗന്‍ ട്രയിനര്‍

കാരണം, മണിച്ചേട്ടന്‍ ഇപ്പോള്‍ ഈ ലോകത്തില്ല. അതുകൊണ്ട് ഞാന്‍ ആ വിഷയത്തെപ്പറ്റി എന്ത് സംസാരിച്ചാലും അത് എന്റെ ഭാഗം ന്യായീകരിക്കുന്നതുപോലെയാകും.ആ വിഷയത്തിനെപ്പറ്റി സംസാരിക്കാന്‍ ആഗ്രഹമുള്ളവര്‍ സംസാരിച്ചുകൊണ്ടേയിരിക്കും. എന്നെ കുറ്റപ്പെടുത്തുന്നവര്‍ മറുപടി അര്‍ഹിക്കുന്നില്ല.

ഞാന്‍ എന്തെങ്കിലും പറഞ്ഞാല്‍ മാത്രമേ അത് വളരുകയുള്ളൂ. ഒന്നും മിണ്ടാതെ ഇരിക്കുകയാണെങ്കില്‍ ആരും അധികം സംസാരിക്കാതെ അത് ഇല്ലാതായിക്കോളും. ആ വിഷയത്തിനെ പട്ടിണിക്കിടുകയാണ്. നമ്മുടെ മറുപടിയാണ് അതിന്റെ ഭക്ഷണം. അത് ഇല്ലാതാക്കിയാല്‍ വേറെ പ്രശ്‌നമുണ്ടാകില്ലല്ലോ,’ ദിവ്യ ഉണ്ണി പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration