‘സ്വന്തമായി വീടില്ല; താമസിക്കുന്നത് വാടകവീട്ടില്‍’; അഭിനേതാക്കളെല്ലാം സമ്പന്നരല്ലെന്ന് നടി ഫാത്തിമ സന

അഭിനയ രംഗത്തുള്ളവരെല്ലാം സമ്പന്നരല്ലെന്ന് ബോളിവുഡ് താരം ഫാത്തിമ സന ഷെയ്ഖ്. തന്റെ ജീവിതസാഹചര്യം വെളിപ്പെടുത്തി കൊണ്ടാണ് സന പൊതുധാരണ തിരുത്തിയത്. സ്വന്തമായി വീടില്ല. താമസിക്കുന്നത് വാടക വീട്ടിലാണ്. ജീവിത ലക്ഷ്യവുമായുള്ള ഓട്ടത്തിലാണ് താനെന്നും ഫാത്തിമ സന ഒരു അഭിമുഖത്തില്‍ പറഞ്ഞു.

Also Read- മണിപ്പൂരില്‍ ക്രമസമാധാനം തകര്‍ന്നു; ഡിജിപിയോട് നേരിട്ട് ഹാജരാകാന്‍ നിര്‍ദേശിച്ച് സുപ്രീംകോടതി

താനൊരു സാധാരണ കുടുംബത്തിലാണ് ജനിച്ചു വളര്‍ന്നത്. പാര്‍ക്കിംഗ് ബേസ്മന്റെിലെ ഒറ്റ മുറിയുള്ള റൂമിലാണ് താനും കുടുംബം കഴിഞ്ഞത്. തന്റെ സിനിമ യാത്രയില്‍ താന്‍ ഏറെ അഭിമാനിക്കുന്നു. ഇപ്പോഴും ജീവിതം കൈപിടിയിലാക്കാനുള്ള ഓട്ടത്തിലാണ്. അതൊരിക്കലും അവസാനിക്കില്ലെന്നും ഫാത്തിമ പറഞ്ഞു.

Also Read- ആലുവയിലെ അഞ്ചു വയസ്സുകാരിയുടെ കൊലപാതകം; പ്രതിയെ 10 ദിവസത്തേയ്ക്ക് പൊലീസ് കസ്റ്റഡിയിൽ വിട്ടു

ഇതുവരെ സ്വന്തമായി ഒരു വീടുവാങ്ങാന്‍ തനിക്ക് കഴിഞ്ഞിട്ടില്ല. ഇപ്പോഴും വാടകക്കാണ് താമസം. ജീവിത്തില്‍ പല മികച്ച നിമിഷങ്ങളിലൂടെ താന്‍ കടന്നുപോയിട്ടുണ്ട്. എങ്കിലും പോരാട്ടം തുടരുകയാണ്. നല്ല വേഷങ്ങള്‍ക്കായി കാത്തിരിക്കുകയാണങ്കില്‍ നിങ്ങളുടെ ചിന്തകളുമായി നിരന്തരം പോരാടണമെന്നും താരം പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News