‘ഭീഷണിപ്പെടുത്താമെന്ന് കരുതേണ്ട’: ഒരാൾക്കെതിരെ പരാതി നൽകിയെന്ന് നടി

അന്വേഷണ സംഘത്തിന് മൊഴി നൽകിയതായി നടി. ആരുടെ പേരിലാണോ ആരോപണം ഉന്നയിച്ചത് അവർക്കെതിരെയാണ് പരാതി നൽകിയത്. പേര് തത്കാലം മാധ്യമങ്ങളിൽ പറയുന്നില്ലെന്നും പരാതിക്കാരി വ്യക്തമാക്കി. മരണപ്പെട്ട ഒരു ഹാസ്യ നടൻ മോശമായി സംസാരിച്ചു. പിന്നീട് ആ വ്യക്തി മാപ്പ് ചോദിച്ചു. എന്നാൽ ഒരാൾക്കെതിരെ പരാതി നൽകിയിട്ടുണ്ടെന്നും അവർ പറഞ്ഞു. രാത്രി കാലങ്ങളിൽ അഞ്ജാത നമ്പറുകളിൽ നിന്ന് കോളുകൾ വരുന്നുണ്ട്. ഇതൊക്കെ പൊലീസ് അന്വേഷിക്കുന്നുണ്ട്. പൂങ്കുഴലി അടക്കമുള്ള ഉദ്യോഗസ്ഥർ വിവരം ശേഖരിച്ചുവെന്നും അവർ പറഞ്ഞു.

ALSO READ: യുപിയില്‍ ദളിത് പെണ്‍കുട്ടികളുടെ മൃതദേഹം മരത്തില്‍ തൂങ്ങിയ നിലയില്‍

ഭീഷണിപ്പെടുത്താമെന്ന് കരുതേണ്ടെന്നും ഇൻഡസ്ട്രിയൽ സിനിമകൾ നിശ്ചലമായതിന് പിന്നിൽ താനാണെന്ന് ആരോപണം ഉയരുന്നുണ്ട്. റിലീസാകാൻ ഇരിക്കുന്ന ചിത്രത്തിനെതിരെ ആക്രമണം നടക്കുന്നു. ഒന്നും നിശ്ചലമാക്കാൻ വേണ്ടിയല്ല താൻ ഇത് ചെയ്തത്. പ്രമുഖ നടൻ്റെ പേര് പറഞ്ഞെന്ന് പ്രചരിക്കുന്നത് വ്യാജമാണെന്നും ഓൺലൈൻ മാധ്യമം വ്യാജ പ്രചരണം നടത്തുന്നുവെന്നും നടി പറഞ്ഞു. ഇൻ്റർവ്യൂവിൻറെ എഡിറ്റർ വേർഷനാണ് പുറത്ത് വന്നതെന്നും അവർ വ്യക്തമാക്കി. അന്വേഷണത്തിൽ സംതൃപ്തിയാണെന്നും പരാതിക്കാരിയായ നടി മാധ്യമങ്ങളോട് പറഞ്ഞു.

ALSO READ: ജയസൂര്യയ്ക്കെതിരെ പരാതി നൽകി തിരുവനന്തപുരം സ്വദേശിയായ നടി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News