നടി ഗൗതമിയുടെ സ്വത്ത് തട്ടിയെടുത്തു; പ്രതികൾ പിടിയിൽ

നടി ഗൗതമിയുടെ സ്വത്ത് തട്ടിയെടുത്ത കേസിലെ പ്രതികൾ കുന്നംകുളത്ത് അറസ്റ്റിലായി. ചൂണ്ടലിൽ ഒളിവിൽ താമസിച്ചിരുന്ന വീട്ടിൽ നിന്നുമാണ് പ്രതികൾ പിടിയിലായത്. 25 കോടിയുടെ സ്വത്താണ് പ്രതികൾ വ്യാജ രേഖ ചമച്ച് തട്ടിയെടുത്തത്. തമിഴ്നാട് സ്വദേശിയും ബിൽഡറുമായ അളഗപ്പൻ, ഭാര്യ നാച്ചൽ, മകൾ, മകൻ, ഡ്രൈവർ എന്നിവരാണ് പിടിയിലായത്.

Also Read: സി ബി എസ് സി പരീക്ഷ തിയതി; 10, പ്ലസ് ടു പരീക്ഷകൾ ഫെബ്രുവരി 15 ന് ആരംഭിക്കും

വ്യാജ രേഖകൾ ഉപയോഗിച്ച് തന്റെ 25 കോടി രൂപയുടെ സ്വത്തുക്കൾ അപഹരിച്ചുവെന്ന് ആരോപിച്ച് നടി ചെന്നൈ പൊലീസ് കമ്മിഷണർക്ക് പരാതി നൽകിയിരുന്നു. താരത്തിനും മകൾക്കുമെതിരെ വധഭീഷണിയുണ്ടെന്നും പരാതിയിലുണ്ട്.

Also Read: കാലിക്കറ്റ് യൂണിവേഴ്സിറ്റി സെനറ്റ് യോഗത്തിൽ പങ്കെടുക്കാനെത്തിയ സംഘപരിവാർ അനുകൂലികളെ തടഞ്ഞ് എസ് എഫ് ഐ

ചെന്നൈയിൽ താമസിക്കുന്ന ഗൗതമിയും മകൾ സുബ്ബുലക്ഷ്മിയും നടിയുടെ ഉടമസ്ഥതയിലുള്ള 46 ഏക്കർ വസ്തുവകകൾ വിൽക്കാൻ തീരുമാനിച്ചിരുന്നു. ഇതിനായി സഹായിക്കാനെത്തിയ ബിൽഡർ അളഗപ്പനും ഭാര്യയും തങ്ങളെ ചതിച്ചുവെന്നാണ് പരാതിയിലുള്ളത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News