സ്നേഹവും ആർദ്രതയും സാംസ്കാരിക നിലവാരവുമുള്ള വനിതയാണ് ടീച്ചർ, നടന്നത് കോൺഗ്രസിൻ്റെ സാംസ്കാരിക അധഃപതനം: ഗായത്രി വർഷ

എൽഡിഎഫിന്റെ വടകരയിലെ സ്ഥാനാർത്ഥി കെ കെ ശൈലജ ടീച്ചർക്കെതിരായ സൈബർ ആക്രമണത്തിൽ പ്രതികരിച്ച് നടി ഗായത്രി വർഷ രംഗത്ത്. സ്നേഹവും ആർദ്രതയും ഉയർന്ന സാംസ്കാരിക നിലവാരവുമുള്ള വനിതയാണ് ശൈലജ ടീച്ചറെന്ന് ഗായത്രി വർഷ പറഞ്ഞു. അവർക്കെതിരെ അശ്ലീല പ്രചാരണം അടിച്ചു വിടുന്നത് കാണിക്കുന്നത് കോൺഗ്രസിൻ്റെ സാംസ്കാരിക അധപതനമാണെന്നും ടീച്ചറിൻ്റെ വിജയം വടകരയുടെ സാംസ്കാരിക പുരോഗതി വിളിച്ചറിയിക്കുന്നതായിരിക്കുമെന്നും ഗായത്രി വർഷ പറഞ്ഞു.

ALSO READ: ‘ഇന്ത്യയെ മതരാഷ്ട്രമാക്കി മാറ്റാനുള്ള നരേന്ദ്രമോദിയുടെ നീക്കത്തിനെതിരെ അവസാനശ്വാസം വരെ പോരാടും’,: മന്ത്രി പി എ മുഹമ്മദ് റിയാസ്

അതേസമയം, കെകെ ശൈലജ ടീച്ചർക്കെതിരായ സൈബർ അധിക്ഷേപം പരാമർശത്തിൽ കേസെടുത്ത് സൈബർ പൊലീസ്. റൂറൽ സൈബർ പൊലീസാണ് സ്വമേധയാ കേസെടുത്തത്. വിനിൽ കുമാർ എന്ന ഫേസ്ബുക്ക് അക്കൗണ്ടിനെതിരെയാണ് കേസ്. കലാപാഹ്വാനം, സ്ത്രീകളെ അധിക്ഷേപിക്കൽ എന്നീ വകുപ്പുകൾ ചുമത്തി വോട്ടർമാർക്കിടയിൽ സ്ഥാനാർത്ഥിയെ കുറിച്ച് അവമതിപ്പുണ്ടാക്കിയെന്നും എഫ്ഐആറിൽ പറയുന്നു.

ALSO READ: എൻഡിഎ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖറിനെതിരെ വെളിപ്പെടുത്തലുമായി സുപ്രീംകോടതി അഭിഭാഷക; സത്യവാങ്മൂലത്തിലെ തെറ്റ് ഇതാദ്യമല്ല

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News