‘കാവാല’ ഡാൻസുമായി നടി ഗായത്രി സുരേഷ്, തമന്നയെയും കടത്തിവെട്ടിയെന്നു ആരാധകരുടെ പ്രതികരണം

സോഷ്യൽ മീഡിയയിൽ ട്രെൻഡിങ്ങായ ‘കാവാല ‘ക്ക് ചടുല നൃത്ത ചുവടുകളുമായി നടി ഗായത്രി സുരേഷ്. നടി പങ്കുവച്ച നൃത്ത വിഡിയോ ഇതിനകം വൈറലായിക്കഴിഞ്ഞു. സ്റ്റൈലിഷ് ലുക്കിൽ നൃത്തം ചെയ്യുന്ന ഗായത്രി തമന്നയെയും കടത്തി വെട്ടി എന്നാണ് ആരാധകരുടെ പ്രതികരണം. ‘ജമ്‌നാ പ്യാരി’ എന്ന ചിത്രത്തിലൂടെ മലയാളികളുടെ ഇഷ്ട താരമായ നടിയാണ് ഗായത്രി സുരേഷ്.

also read:മണിപ്പൂരിനെ കലാപ ഭൂമിയാക്കുന്ന സംഘപരിവാർ അജണ്ടയെ രാജ്യത്തെ മതനിരപേക്ഷ സമൂഹം തിരിച്ചറിയണം: മുഖ്യമന്ത്രി

‘കാവാല ‘ ഗാനം ഇൻസ്റ്റാഗ്രാം അടക്കമുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമിൽ നിരവധി പേരാണ് ഇതിനിടയിൽ നൃത്തം ചെയ്തിട്ടുള്ളത്. അടുത്തിടെ നടി അഹാന കൃഷ്ണ നൃത്തം ചെയ്തത് പോസ്റ്റ് ചെയ്തിരുന്നു.ട്രെൻഡിങ്ങായ ഈ ഗാനത്തിന് മലയാളത്തിലും ആരാധകർ ഏറെയാണ്. രജനികാന്ത് ചിത്രമായ ജയിലറിലെ ഗാനമാണ് ‘കാവാല’. തമന്നയുടെ ഗ്ലാമര്‍ ലുക്കിൽ ചടുലമായ ‘കാവാല’ ഗാനം തെന്നിന്ത്യയാകെ തരംഗമായതാണ്. അരുൺരാജ കാമരാജിന്റെ വരികൾക്ക് അനിരുദ്ധ് രവിചന്ദർ ആണ് ‘കാവാല’ക്ക് ഈണം നൽകിയത്. അനിരുദ്ധും ശിൽപ റാവുവും ചേർന്നാണ് ഗാനം ആലപിച്ചത്. മോഹൻലാലും രജനികാന്തും ആദ്യമായി ഒരുമിക്കുന്ന ചിത്രമെന്ന പ്രത്യേകതയും ജയിലറിനുണ്ട്. രജനികാന്തിന്റെ 169ാം ചിത്രം കൂടിയാണ് ജയിലർ.

also read :അരിയില്‍ ഷുക്കൂര്‍ വധക്കേസില്‍ തുടരന്വേഷണം ആവശ്യപ്പെട്ട് പി ജയരാജന്‍; സിബിഐ ഡയറക്ടർക്ക് കത്തയച്ചു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News