പലസ്തീനെ അനുകൂലിച്ച് ഫേസ്ബുക് പോസ്റ്റ് പങ്കുവെച്ചതിന് അമേരിക്കൻ മോഡലിനെതിരെ സൈബർ ആക്രമണം ശക്തമാകുന്നു. സൂപ്പർ മോഡൽ ജിജി ഹദീദിന് നേരെയാണ് സോഷ്യൽ മീഡിയയിൽ മോശം കമന്റുകളും ഭീഷണികളും ഉയരുന്നത്. കുട്ടികളെ യുദ്ധ തടവുകാരാക്കുന്ന ലോകത്തെ ഏക രാജ്യമാണ് ഇസ്രയേലെന്ന് ജിജി ഹദീദ് സോഷ്യൽ മീഡിയയിൽ തുറന്നടിച്ചിരുന്നു. മരണപ്പെട്ട പലസ്തീനികളുടെ അവയവങ്ങൾ അവരുടെ അനുവാദമില്ലാതെ ഇസ്രയേൽ എടുക്കാറുണ്ടെന്നും ജിജി ഹദീദ് പങ്കുവെച്ച കുറിപ്പിൽ പറഞ്ഞിരുന്നു.
ഒക്ടോബർ 7ന് ഹമാസിന്റെ ഭാഗത്ത് നിന്ന് ആക്രമണമുണ്ടാകുന്നതിനും വർഷങ്ങൾക്ക് മുൻപ് ഇസ്രയേൽ പലസ്തീനികളെ വധിച്ചും, പീഡിപ്പിച്ചും, കടത്തിക്കൊണ്ടുപോയും ദ്രോഹിച്ചിട്ടുണ്ടെന്ന് പറഞ്ഞ ജിജി ഹദീദി ഇസ്രയേലിന്റെ ആക്രമണത്തിൽ അപലപിക്കുന്നുവെന്നും വ്യക്തമാക്കിയിരുന്നു.ഇതോടെയാണ് താരത്തിനെതിരെ സൈബർ ആക്രമണം ശക്തമായത്. ജിജി ഹദീദിനെതിരെ ഇസ്രയേലി സർക്കാരും രംഗത്ത് വന്നിട്ടുണ്ട്.
അതേസമയം, ഗാസയിൽ ആശ്വാസമായി രണ്ട് ദിവസത്തേക്ക് കൂടി വെടിനിര്‍ത്തൽ കരാര്‍ നീട്ടിയിട്ടുണ്ട്. ഇസ്രയേലും ഹമാസും ഗാസയിൽ തങ്ങളുടെ വെടിനിർത്തൽ രണ്ട് ദിവസത്തേക്ക് കൂടി നീട്ടാൻ സംയുക്തമായി സമ്മതിച്ചതായി ഖത്തറാണ് അറിയിച്ചത്. നിലവിലുള്ള മധ്യസ്ഥതയുടെ ഭാഗമായി ഗാസ മുനമ്പിൽ രണ്ട് ദിവസത്തേക്ക് കൂടി മാനുഷിക വെടിനിർത്തൽ നീട്ടാൻ ധാരണയായതായി ഖത്തർ വിദേശകാര്യ മന്ത്രാലയ വക്താവാണ് അറിയിച്ചത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here