നടി ഗൗരി കിഷൻ പ്രണയത്തിലോ; ചർച്ചയാക്കി സോഷ്യൽ മീഡിയ

‘ലിറ്റിൽ മിസ് റൗത്തർ’ എന്ന ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായി അഭിനയിക്കുന്ന ഗൗരി കിഷനും ഷെർഷ ഷെരീഫും ഒരുമിച്ചുള്ള ഒരു വീഡിയോ കഴിഞ്ഞ ദിവസം സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് ഒരുക്കിയ വിഡിയോയാണ് കട്ട് ചെയ്ത് ചില രംഗങ്ങൾ മാത്രമായി സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചത്.

ALSO READ: നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കണം: മന്ത്രി വീണാ ജോര്‍ജ്

ഒരുമിച്ച് ഇരുന്ന് പ്രണയിക്കുന്ന വീഡിയോയാണ് പുറത്ത് വന്നത്. അതോടെ ഇരുവരും പ്രണയത്തിലാണ് എന്ന തരത്തിലുള്ള ചില വാർത്തകൾ പുറത്ത് വന്നിരുന്നു. എസ് ഒർജിനൽസിന്റെ ബാനറിൽ ശ്രുജൻ യാരബോലുവാണ് ചിത്രം നിർമിക്കുന്നത്. നായകനായി വേഷമിടുന്ന ഷെർഷ ഷെരീഫ് തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും എഴുതിയിരിക്കുന്നത്. ഒക്ടോബർ 12 നാണ് ചിത്രത്തിന്റെ റീലീസ് നിശ്ചയിച്ചിരിക്കുന്നത്. പ്രണയകഥ പറയുന്ന ചിത്രത്തിനായി പ്രേക്ഷകരും കാത്തിരിക്കുകയാണ്.

ALSO READ: അഖിൽ മാത്യുവിന് പണം നൽകിയിട്ടില്ല; പേര് പറഞ്ഞത് ഹരിദാസനിൽ നിന്നും പണം തട്ടാൻ: ബാസിത്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News