അത് കണ്ടപ്പോള്‍ ശരിക്കും ഭയങ്കര ഷോക്കിങ്ങ് ആയി പോയി, ഭീതിപ്പെടുത്തിയ അനുഭവം പങ്കുവെച്ച് ഹണി റോസ്

സമൂഹ മാധ്യമങ്ങളിലൂടെ ഏറ്റവുമധികം സൈബർ ആക്രമണങ്ങൾ നേരിടേണ്ടി വന്ന നടിയാണ് ഹണി റോസ്. പാൻ ഇന്ത്യൻ നായിക എന്ന നിലയിൽ എല്ലാ ഭാഷകളിലും ഹണി റോസിന് വലിയ ആരാധകരുണ്ട്. ഇപ്പോഴിതാ താൻ നേരിട്ട ഭീതിപ്പെടുത്തുന്ന ഒരനുഭവം പങ്കുവെക്കുകയാണ് ഹണി റോസ്. പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു നടിയുടെ പ്രതികരണം.

ALSO READ: പേടിച്ചാണ് അടുത്തു പോയത്, പക്ഷെ ആ സിനിമയ്ക്ക് പേര് വരെ മമ്മൂക്കയാണ് ഇട്ടത്: സംവിധായകൻ ഷാഫി

ഹണി റോസ് മുന്നിലൂടെ നടന്നു പോയാല്‍ എന്ത് തോന്നുമെന്ന് ഒരഭിമുഖത്തിൽ പ്രമുഖ നടനോട് അവതാരക ചോദിച്ചിരുന്നു. ഇതിനെതിരെയാണ് ഹണി റോസ് ഇപ്പോൾ പ്രതികരണം രേഖപ്പെടുത്തിയിരിക്കുന്നത്. ഒരു പെണ്‍കുട്ടി ആ ചോദ്യം ചോദിച്ചതാണ് തന്നെ ഏറെ അത്ഭുതപ്പെടുത്തിയതെന്ന് ഹണി റോസ് പറഞ്ഞു. ഒരു ചാനലിലെ കോമഡി ഷോയിലും തന്റെ ശരീരത്തെ കളിയാക്കിക്കൊണ്ട് സ്‌കിറ്റ് ചെയ്യുന്നത് കണ്ടുവെന്നും അപ്പോൾ ഭയങ്കര ഷോക്ക് ആയെന്നും താരം അഭിമുഖത്തിൽ വെളിപ്പെടുത്തി.

ഹണി റോസ് പറഞ്ഞത്

‘ആ ചോദ്യം ഒരു പെണ്‍കുട്ടി ചോദിച്ചു എന്നതാണ് എന്നെ ഞെട്ടിക്കുന്നത്. ശരിക്കും അതെന്നെ അതിശയപ്പെടുത്തി. ആ അഭിമുഖത്തില്‍ അതിഥികളായി എത്തിയ രണ്ടുപേരും എന്റെ സഹപ്രവര്‍ത്തകരാണ്. ചോദ്യത്തെക്കുറിച്ച് കൃത്യമായി മനസ്സിലാക്കി അവര്‍ വളരെ മാന്യമായി ഉത്തരം പറഞ്ഞ് ഒഴിവാക്കാന്‍ ശ്രമിക്കുന്നുണ്ട്. എന്നാല്‍ അവതാരക ചോദ്യം വിടാനുള്ള ഉദ്ദേശമില്ലായിരുന്നു. അത് അങ്ങനെയല്ല എന്ന് വരുത്തി തീര്‍ക്കാനായി ചിരിയിലൂടെയും ആംഗ്യത്തിലൂടെയുമെല്ലാം ആ പെണ്‍കുട്ടി എന്തൊക്കെയോ കാണിക്കുന്നുണ്ടായിരുന്നു. എന്ത് സന്തോഷമാണ് ഇതില്‍ നിന്നവര്‍ക്ക് ലഭിക്കുന്നത്.

ALSO READ: രാവിലെ ഉണര്‍ന്നില്ല; പ്രായപൂര്‍ത്തിയാകാത്ത പന്ത്രണ്ട് സ്‌കൂള്‍ കുട്ടികളെ ചട്ടുകം പഴുപ്പിച്ച് പൊള്ളിച്ച് സ്‌കൂള്‍ അധികൃതര്‍

അതേ അവതാരക ഇനി എന്നെങ്കിലും എന്നെ ഇന്റര്‍വ്യൂ ചെയ്യുകയാണെങ്കില്‍ ആദ്യ ചോദ്യം തന്നെ, ‘ബോഡി ഷെയ്മിങ് അനുഭവിക്കേണ്ടി വന്നിട്ടുണ്ടോ’ എന്നാകും. ഒരാളുടെ ശരീര ഭാഗങ്ങളെ കുറിച്ച് അനാവശ്യമായി അഭിപ്രായം പറയാനും അതിനെക്കുറിച്ച് കൂടുതല്‍ പരാമര്‍ശിക്കാനും ഒരാള്‍ക്ക് എങ്ങനെയാണ് സാധിക്കുന്നത്. ദൈവത്തിന്റെ സൃഷ്ടിയല്ലേ നമ്മളെല്ലാം. എന്തിനാണ് ഇത്തരത്തിലുള്ള പരിഹാസങ്ങള്‍.

ഒരു ചാനലിലെ കോമഡി ഷോയിലും എന്റെ ശരീരത്തെ കളിയാക്കിക്കൊണ്ട് സ്‌കിറ്റ് ചെയ്യുന്നത് കണ്ടു. കൂടെയുള്ള ഒരു പെണ്‍കുട്ടിയെയാണ് അപഹസിക്കുന്നതെന്നോര്‍ക്കാതെയാണ് അവര്‍ അഭിനയിക്കുന്നത്. അത് കണ്ട് കുറെയാളുകള്‍ പൊട്ടിച്ചിരിക്കുന്നുണ്ട്. അതു കണ്ടപ്പോള്‍ ശരിക്കും ഭയങ്കര ഷോക്കിങ്ങ് ആയി പോയി. ഈ അടുത്തകാലത്ത് സോഷ്യല്‍ മീഡിയയിലൂടെ ഏറ്റവും കൂടുതല്‍ അറ്റാക്ക് നേരിട്ട വ്യക്തി ഒരുപക്ഷേ ഞാനാവാം. ട്രോളുകളെല്ലാം ഒരുപാട് വേദനിപ്പിക്കാറുണ്ട്. കമന്റുകളെല്ലാം ആദ്യം വലിയ രീതിയില്‍ എന്നെ ബാധിക്കാറുണ്ടായിരുന്നു. വീട്ടുകാര്‍ക്കും അത് വലിയ പ്രയാസമായിരുന്നു. പിന്നെ കുറെ കാലം കേട്ടുകേട്ട് അതൊന്നും വലിയ കാര്യമല്ലാതായി. ജീവിതത്തില്‍ വലിയ തിരിച്ചടികള്‍ ഉണ്ടാകുമ്പോള്‍ ആദ്യം ഞെട്ടല്‍ ഉണ്ടാവുമെങ്കിലും പിന്നീട് അത് ശീലമായി മാറുമ്പോള്‍ നമ്മളെ ബാധിക്കാതെയാവും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News