ദൈവം തന്ന സൗന്ദര്യമാണ് എന്‍റേത്, സർജറികൾ ഞാൻ ചെയ്തിട്ടില്ല: കുഴപ്പം എന്‍റെ വസ്ത്രത്തിനല്ല മറ്റുള്ളവരുടെ നോട്ടത്തിനാണെന്ന് ഹണി റോസ്

മലയാള സിനിമാ ലോകത്ത് ഏറ്റവുമധികം വേട്ടയാടപ്പെട്ട നടിയാണ് ഹണി റോസ്. ശരീരത്തിന്റെ പേരിലും വസ്ത്രത്തിന്റെ പേരിലും സൈബർ ലോകത്ത് ഹണി റോസ് കേൾക്കാത്ത മോശം കമന്റുകളും ഉപദേശങ്ങളും കുറവായിരിക്കും. എങ്കിലും സൗന്ദര്യം കൊണ്ട് ഇപ്പോൾ തെന്നിന്ത്യ മുഴുവൻ അറിയപ്പെടുന്ന ഒരു നടിയായി ഹണി റോസ് വളർന്നിട്ടുണ്ട്. തമിഴ്‌നാട്ടിൽ ഹണി റോസിന്റെ പേരിൽ അമ്പലം വരെ പണിതിട്ടുണ്ടെന്ന് പറയപ്പെടുന്നു.

സോഷ്യൽ മീഡിയകളിൽ ഹണി റോസ് ഏറ്റവുമധികം കേട്ട വിമർശനമാണ് അവരുടെ സൗന്ദര്യത്തിന്റെ രഹസ്യം സർജറികൾ ആണെന്നുള്ളത്. എന്നാൽ ഇപ്പോഴിതാ ആ വിമർശങ്ങൾക്ക് കൃത്യമായ മറുപടി നൽകിയിരിക്കുകയാണ് ഹണി റോസ്. തന്റേത് ദൈവം തന്ന സൗന്ദര്യമാണെന്നാണ് ഹണി റോസ് പറയുന്നത്. സർജറികൾ താൻ ചെയ്തിട്ടില്ലെന്നും, സൗന്ദര്യം നിലനിർത്താൻ ചില പൊടിക്കൈകൾ മാത്രമേ ചെയ്യാറുള്ളു എന്നും പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ഹണി റോസ് പറയുന്നു.

ALSO READ:  പ്രേമിച്ചയാളെത്തന്നെ കല്യാണം കഴിച്ചില്ലെങ്കിൽ പാപമാണെന്ന് വിശ്വസിച്ചു, കയ്യിൽ കത്തിയും വടിയും കൊണ്ട് നടന്നിട്ടുണ്ടെന്ന് പൗളി വത്സൻ

‘ഞാൻ ഒരു സർജറിയും ചെയ്തിട്ടില്ല. ദൈവം തന്നതല്ലാതെ ഒന്നും എനിക്കില്ല. പിന്നെ, സൗന്ദര്യം നിലനിർത്താനുള്ള ചില പൊടിക്കൈകൾ ചെയ്യാറുണ്ട്. ഈ രംഗത്ത് നിൽക്കുമ്പോൾ അതൊക്കെ തീർച്ചയായും വേണം. ഒരു നടിയായിരിക്കുക, ഗ്ലാമർ മേഖലയിൽ ജോലി ചെയ്യുക ഒക്കെ അത്ര എളുപ്പമുള്ള പണിയല്ല. നമ്മുടെ സ്വന്തം ശരീരത്തെ പരിചരിക്കുന്നത് വലിയ കാര്യമല്ലേ? ദൈവം തന്നെ ശരീരം സുന്ദരമാക്കി കൊണ്ടു നടക്കേണ്ടത് നമ്മുടെ ഉത്തരവാദിത്തമാണ്’, ഹണി റോസ് പറഞ്ഞു.

എന്ത് ധരിക്കണം എങ്ങനെ നടക്കണം എന്നൊക്കെ തീരുമാനിക്കേണ്ടത് താൻ തന്നെയാണെന്ന് പറഞ്ഞ ഹണി റോസ് ആദ്യ സിനിമയിൽ സ്ലീവ്ലെസ് ധരിക്കേണ്ടി വന്നപ്പോൾ താൻ കരഞ്ഞിട്ടുണ്ടെന്നും വെളിപ്പെടുത്തി. പക്ഷേ, ഇപ്പോൾ തനിക്കറിയാം ധരിക്കുന്ന വസ്ത്രത്തിനല്ല കുഴപ്പമെന്നും മറ്റുള്ളവരുടെ നോട്ടത്തിലാണ് പ്രശ്നങ്ങൾ ഒളിഞ്ഞിരിക്കുന്നതെന്നും ഹണി റോസ് വ്യക്തമാക്കി.

ALSO READ: നോളൻ ചിത്രത്തിലെ നഗ്നയായ ഫ്ളോറൻസ് പഗിനെ തുണിയുടുപ്പിച്ചത് ഇന്ത്യൻ സെൻസർ ബോർഡ്? വിവാദങ്ങൾ വിട്ടൊഴിയാതെ ഓപ്പൺഹെയ്മർ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News