അസഭ്യ- അശ്ലീല ഭാഷാ പണ്ഡിതരോട് യുദ്ധം പ്രഖ്യാപിച്ച് ഹണി റോസ്; പിന്തുണയുമായി എഎംഎംഎ

honey-rose-amma

അസഭ്യ അശ്ലീല പരാമര്‍ശങ്ങള്‍ക്കെതിരെ വീണ്ടും മുന്നറിയിപ്പുമായി നടി ഹണി റോസ്. തനിയ്ക്കു നേരെ അസഭ്യ, അശ്ലീല പരാമര്‍ശങ്ങള്‍ നടത്തിയാല്‍ സ്ത്രീക്ക് ലഭിക്കുന്ന എല്ലാ നിയമ സംരക്ഷണ സാധ്യതകളും പഠിച്ച് അവര്‍ക്ക് നേരെ രംഗത്തുവരും. അസഭ്യ, അശ്ലീല ഭാഷാ പണ്ഡിതരോട് യുദ്ധം പ്രഖ്യാപിക്കുന്നതായും ഹണി റോസ് വ്യക്തമാക്കി.

അതിനിടെ, ഹണി റോസിന് പിന്തുണയുമായി താരസംഘടന എഎംഎംഎ രംഗത്തെത്തി. ഹണി റോസിനെ അധിക്ഷേപിക്കാന്‍ ബോധപൂര്‍വം ചിലര്‍ നടത്തുന്ന ശ്രമങ്ങളെ അപലപിക്കുന്നതായും നിയമപോരാട്ടങ്ങള്‍ക്ക് പിന്തുണ നല്‍കുമെന്നും സംഘടന വാര്‍ത്താക്കുറിപ്പിൽ വ്യക്തമാക്കി.

Read Also: ഹണി റോസിനെതിരായ അശ്ലീല കമന്റ്; ആദ്യ അറസ്റ്റ് രേഖപ്പെടുത്തി പൊലീസ്

സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തില്‍ ദ്വയാര്‍ഥ പ്രയോഗങ്ങള്‍ നടത്തി സമൂഹ മാധ്യമങ്ങളിലൂടെ തന്നെ പരിഹസിക്കുന്നവര്‍ക്ക് മുന്നറിയിപ്പുമായി ഹണി റോസ് ഫേസ്ബുക്കില്‍ കഴിഞ്ഞ ദിവസം കുറിപ്പിട്ടിരുന്നു. മാനസിക വൈകൃതം ഉള്ളവരുടെ ഇത്തരം പുലമ്പലുകളെ പുച്ഛത്തോടെയും സഹതാപത്തോടെയും അവണിക്കുകയാണ് പതിവെന്നും പോസ്റ്റില്‍ പറഞ്ഞിരുന്നു. ഈ പോസ്റ്റിന് താഴെ സ്ത്രീവിരുദ്ധ കമന്റിട്ടവര്‍ക്കെതിരെ നടി പരാതി നല്‍കിയിരുന്നു. ഈ കേസില്‍ പൊലീസ് ആദ്യ അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു. പനങ്ങാട് നിന്നാണ് പ്രതിയെ പിടികൂടിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News